മുംബൈ : ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ നടക്കുന്ന പരമ്പയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ ബിസിസിഐ ഇന്ന് പ്രഖ്യാപിക്കും.
മഹേന്ദ്രസിങ് ധോണിയെ ഏകദിന നായക പദവിയില്‍ നിന്ന് ഒഴിവാക്കിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉയരുന്നുണ്ട്. ടെസ്റ്റിന് പിന്നാലെ ഏകദിനത്തിലും വിരാട് കോഹ്ലിയെ ക്യാപ്റ്റനായി നിയമിച്ചേക്കുമെന്നാണ് സൂചന.
മൂന്നു മാസത്തോളം നീണ്ടുനില്‍ക്കുന്ന ദക്ഷിണാഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തില്‍ മൂന്ന് ട്വന്റി20 മല്‍സരങ്ങളും അഞ്ച് ഏകദിനങ്ങളും നാലു ടെസ്റ്റുകളുമാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. മഹേന്ദ്ര സിങ് ധോണിയുടെയും കോഹ്ലിയുടെയും വ്യത്യസ്ത ശൈലികള്‍ ടീമിന്റെ മൊത്തത്തിലുള്ള പ്രകടനത്തെ ബാധിച്ചേക്കാമെന്നതിനാലാണ് ടെസ്റ്റിലും ഏകദിനത്തിലും ഒരാളെത്തന്നെ നായകനാക്കുന്ന കാര്യം ബിസിസിഐ പരിഗണിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
Discussion about this post