കൊല്‍ക്കത്ത: നടനും തൃണമൂല്‍ കോണ്‍ഗ്രസ് യുവജന വിഭാഗം നേതാവുമായ ഹിരണ്‍ ചാറ്റര്‍ജി പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നു. വ്യാഴാഴ്ച ബംഗാളില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ റാലിക്കിടെ ഹിരണ്‍ ചാറ്റര്‍ജി ബിജെപി അംഗത്വമെടുക്കുകയായിരുന്നു. ബിജെപി സംസ്ഥാന പ്രസിഡന്റ് ദിലീപ് ഘോഷും ചടങ്ങില്‍ പങ്കെടുത്തു.
തൃണമൂല്‍ വിടുന്നകാര്യം ഹിരണ്‍ ചാറ്റര്‍ജി നേരത്തേ വ്യക്തമാക്കിയിരുന്നു. എനിക്ക് ബഹുമാനം ലഭിക്കുന്നിടത്തേക്ക് താന്‍ പോകാന്‍ ആഗ്രഹിക്കുന്നുവെന്നായിരുന്നു നടന്റെ പ്രതികരണം.
ബംഗാളി നടനായ യഷ് ദാസ്ഗുപ്ത ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെയാണ് ഹിരണ്‍ ചാറ്റര്‍ജിയുടെ ബിജെപിയുടെ പ്രവേശനം. ഏപ്രില്‍ -മെയ് മാസങ്ങളിലാണ് ബംഗാളില്‍ നിയമസഭ തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പിന് മുമ്പായി നിരവധി നോതാക്കളാണ് തൃണമൂല്‍ വിട്ട് ബിജെപിയിലെത്തിയത്.
രണ്ടുദിവസത്തെ തെരഞ്ഞെടുപ്പ് പ്രചരണത്തിനാണ് അമിത് ഷാ ബംഗാളിലെത്തിയത്.
Discussion about this post