ന്യൂ ഡല്‍ഹി: മൈക്രോസോഫ്റ്റ് അടക്കം എല്ലാ ഓപറേറ്റിങ് സിസ്റ്റങ്ങള്‍ക്കും പകരമായി ഇന്ത്യയുടെ സ്വന്തം ഓപറേറ്റിങ് സിസ്റ്റം കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കുന്നതായി റിപ്പോര്‍ട്ട്. ‘ബോസ്’ (BOSS – Bharat Operating System Solutions) എന്ന പേരില്‍ C-DAC ക്കാണ് ഓപറേറ്റിങ് സിസ്റ്റം വികസിപ്പിച്ചെടുത്തത്. രാജ്യത്തിന് സ്വന്തമായി കംപ്യൂട്ടറും നെറ്റ്വര്ക്കും വികസിപ്പിക്കുന്നതിനും പുതിയ ഓപറേറ്റിങ് സിസ്റ്റം ഏറെ സഹായകമായിരിക്കും.
ചൈനീസ് ഹാക്കര്‍മാര്‍ ഇന്ത്യാ ഗവണ്മെന്റിന്റെ സുപ്രധാന വെബ്സൈറ്റുകള്‍ ഹാക്ക് ചെയ്യാനുള്ള നിരന്തരം ശ്രമം നടക്കുന്നുണ്ട് എന്ന സ്നോഡന്റെ റിപ്പോര്‍ട്ടിന് ശേഷമാണ് കേന്ദ്ര സര്‍ക്കാര്‍ ‘ബോസ് വികസിപ്പിച്ചെടുത്തത്.
ഗൂജറാത്ത് സാങ്കോതിക സര്‍വകലാശാലയുടെയും DRDO യുടെയും സ്വകാര്യ കംപ്യൂട്ടര്‍ വിദഗ്ദരുടേയും സഹകരണത്തോടെ തികച്ചും സ്വദേശീയമായാണ് ഈ ഓപറേറ്റിങ് സിസ്റ്റം വികിസിപ്പിച്ചെടുത്തത്. ലിനക്സ് അടിസ്ഥാനമാക്കിയുള്ള ഈ ഓപറേറ്റിങ് സിസ്റ്റത്തിനായി മൈക്രോസോഫ്റ്റ് വിന്‍ഡോസിന്റെ ചില ഫീച്ചറുകള്‍ കടമെടുത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.പ്രാദേശിക ഭാഷകളായ ആസാമീസ്, മലയാളം, ബംഗാളി, മറാത്തി, ഗുജറാത്തി തുടങ്ങി പതിനെട്ടോളം ഓഎസ് ലഭ്യമായിരിക്കും.
Discussion about this post