തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫില്‍ ഏഴു പേരെക്കൂടി നിയമിച്ച് പൊതുഭരണ വകുപ്പ് ഉത്തരവിറക്കി. പൊളിറ്റിക്കല്‍ സെക്രട്ടറി പുത്തലത്ത് ദിനേശന്, പ്രസ് അഡ്വൈസര്‍ പ്രഭാവര്‍മ, പ്രസ് സെക്രട്ടറി പി.എം.മനോജ്, പേഴ്സണല്‍ അസിസ്റ്റന്റ് പി.എ.ബഷീര്‍, ക്ലാര്‍ക്ക് ഇ.വി.പ്രിയേഷ്, ഓഫീസ് അസിസ്റ്റന്റ് അഭിജിത്ത് പി, ഇസ്മയില്‍ പി, ഡ്രൈവര്‍ എന്നിവരെയുമാണ് സ്ഥിരം പേഴ്സണല്‍ സ്റ്റാഫായി നിയമനം നല്കി ഉത്തരവായത്.. മന്ത്രിസഭ ചട്ടം ദേദഗതി ചെയ്താണ് പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളുടെ എണ്ണം 37 ആയി ഉയര്‍ത്തിയിരിക്കുന്നത്
വിരമിക്കുമ്പോള്‍ പെന്ഷന് നല്കുന്നതിനു വേണ്ടിയാണു നടപടി. മുന്‍കാല പ്രാബല്യത്തോടെയാണ് നിയമനം. ഇതോടെ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫിലെ അംഗങ്ങളുടെ എണ്ണം 37 ആയി.
രണ്ട് വര്‍ഷത്തിലേറെ മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ് അംഗമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് ചട്ടപ്രകാരം ഭാവിയില്‍ പെന്ഷന് അവകാശമുണ്ട്. നിയമനം ലഭിച്ചവരില്‍ പ്രസ് സെക്രട്ടറിക്കൊഴിച്ച് മറ്റെല്ലാവര്‍ക്കും പെന്ഷന് അര്‍ഹതയുണ്ടാകും.
Discussion about this post