ശ്രീനഗര്‍: പുതിയതായി കരസനേയുടെ ഭാഗമാക്കിയ കെ -9 വജ്ര പീരങ്കികള്‍ ലഡാക്കില്‍ വിന്യസിക്കാനൊരുങ്ങി ഇന്ത്യ. ദിവസങ്ങള്‍ക്ക് മുന്‍പ് 100 കെ -9 വജ്ര പീരങ്കികളാണ് കരസേന മേധാവി മേജര്‍ ജനറല്‍ എം എം നരവനെ സേനയുടെ ഭാഗമാക്കിയത്. ഇതില്‍ നിന്നും മൂന്ന് എണ്ണമാണ് ലഡാക്കില്‍ വിന്യസിക്കുക.
ഉയര്‍ന്ന മേഖലകളില്‍ വിന്യസിക്കാനായി പീരങ്കികള്‍ ലഡാക്കിലെ ലേയില്‍ എത്തിച്ചുണ്ട്. ഉടന്‍ തന്നെ ഇവിടെ നിന്നും ലഡാക്കിലെ ഉയര്‍ന്നതും തന്ത്രപ്രധാനവുമായ മേഖലകളിലേക്ക് കൊണ്ടു പോകും. പരിശീലനത്തില്‍ പീരങ്കികളുടെ പ്രകടനത്തിനനുസരിച്ച് കൂടുതല്‍ പീരങ്കികള്‍ ലഡാക്കില്‍ വിന്യസിക്കാനാണ് സൈന്യത്തിന്റെ നീക്കം.
ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച പീരങ്കികളാണ് വജ്ര. ദക്ഷിണ കൊറിയന്‍ കമ്പനിയുടെ സഹകരണത്തോടെ കെ -9 വജ്ര മുംബൈയിലെ ലാര്സണ് ആന്റ് ടര്‍ബോയാണ് നിര്‍മ്മിച്ചിരിക്കുന്നത്.
ദക്ഷിണ കൊറിയയുടെ കെ.9 തണ്ടര്‍ പീരങ്കികളുടെ വകഭേദമാണ് കെ -9 വജ്ര .സെല്‍ഫ് പൊപ്പല്ലെഡ് തോക്കുകളോട് കൂടിയ പീരങ്കികള്‍ക്ക് 38 കിലോമീറ്റര്‍ അകലെയുള്ള ഏത് ലക്ഷ്യവും തകര്‍ക്കാന്‍ സാധിക്കും.
Discussion about this post