മലപ്പുറം: തന്റെ എല്ലാ മൂല്യങ്ങളുടെയും അടിത്തറ ആര്‍എസ്എസ് ആണെന്ന് മെട്രോമാന് ഇ. ശ്രീധരന്. വിദ്യാര്‍ത്ഥി ആയിരുന്ന കാലം മുതല്‍ ആര്‍എസ്എസിന്റെ ഭാഗമായിരുന്നു താനെന്നും ഇ. ശ്രീധരന് പറഞ്ഞു. മറ്റ് പാര്‍ട്ടിയില്‍ വിശ്വാസം നഷ്ടപ്പെട്ടതിനാലാണ് ബിജെപിയിലേയ്ക്ക് ആകര്‍ഷിക്കപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം സ്ഥാനമാനങ്ങളെക്കുറിച്ച് ഒന്നും ചര്‍ച്ച നടത്തിയിട്ടില്ലെന്നും എല്ലാം ബിജെപി തീരുമാനിക്കുമെന്നും അദ്ദേഹം കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ബിജെപിയില്‍ ചേരാനുള്ള തീരുമാനം പെട്ടെന്ന് എടുത്തതല്ല. മറ്റ് പല കക്ഷികളും നാടിന് വേണ്ടിയല്ല പാര്‍ട്ടിയ്ക്ക് വേണ്ടിയാണ് എല്ലാം ചെയ്യുന്നത്. എന്നാല്‍ ബിജെപി വ്യത്യസ്തരാണെന്നും അതിനാലാണ് ബിജെപിയില്‍ ചേരുന്നതെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചി മെട്രോ, പാലാരിവട്ടം പാലം എന്നീ പദ്ധതികളിലാണ് സര്‍ക്കാരുമായി ബന്ധപ്പെട്ടിരുന്നത്. ഇവ രണ്ടും പൂര്‍ത്തിയായി കഴിഞ്ഞതിനാല്‍ ഇനി സംസ്ഥാന സര്‍ക്കാരുമായി ഔദ്യോഗിക ബന്ധം തുടരില്ല. വികസനം കൊണ്ടുവരാന്‍ ബിജെപിയ്ക്ക് കഴിയുമെന്നും ഇനി ബിജെപിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ മുഴുകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post