കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. നാലര കിലോ സ്വര്‍ണവുമായി അഞ്ച് യാത്രക്കാര്‍ അറസ്റ്റിൽ. ഷാര്‍ജയില്‍ നിന്നു വന്ന നാല് പേരും ദുബൈയില്‍ നിന്നും വന്ന ഒരാളുമാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചിരിക്കുന്നത്.
ഏകദേശം രണ്ട് കോടി രൂപയുടെ സ്വര്‍ണമാണ് കണ്ടെത്തിയിരിക്കുന്നത്. കോഴിക്കോട് സ്വദേശികളായ ദിലുലാല്‍, നിജാല്, നാദാപുരം സ്വദേശി മുസ്തഫ, കാസര്‍ഗോഡ് സ്വദേശി നിഷാദ് ഇബ്രാഹിം, മലപ്പുറം സ്വദേശി റിയാസ് എന്നിവരാണ് പിടിയിലായത്.
Discussion about this post