സംസ്ഥാനത്തിന് ചരിത്ര നിമിഷമാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തലസ്ഥാനത്ത് വിവിധ പദ്ധതികള്‍ക്ക് തുടക്കമാകുകയാണ്. ഊര്‍ജ മേഖലയില്‍ കുതിച്ച് ചാട്ടമുണ്ടായി. അരുവിക്കരയിലെ ജല ശുദ്ധീകരണ പ്ലാന്റിന്റെ പ്രവര്‍ത്തനത്തിലൂടെ ഉപഭോക്താക്കള്‍ക്ക് പ്രതിദിനം ജലവിതരണം 100 ലിറ്റര്‍ എന്നത് 150 ലിറ്ററാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ജാതി, മത, രാഷ്ട്രീയം വികസനത്തില്‍ ഇല്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ചടങ്ങില്‍ സംസാരമധ്യേ പ്രധാനമന്ത്രി കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകിയിലെ വരികള്‍ ഉദ്ധരിച്ചു. ജാതി ചോദിക്കുന്നില്ല ഞാന്‍ സോദരി എന്ന വരികളാണ് പരാമര്‍ശിച്ചത്.
അതേസമയം കേരളത്തിന്റെ വികസനം വേഗത്തിലാക്കാനുള്ള വിവിധ പദ്ധതികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉദ്ഘാടനം ചെയ്തത്. 2000 കോടിയുടെ 68 പദ്ധതികള്‍ നടപ്പാക്കാന്‍ പോകുന്നു. വികസനത്തില്‍ ജാതി, മത, രാഷ്ട്രീയ വ്യത്യാസമില്ലെന്നും മോദി പറഞ്ഞു. കുമാരനാശാന്റെ ജാതി ചോദിക്കുന്നില്ല ഞാന്‍ സോദരീ എന്ന് വരികള്‍ ഉദ്ധരിച്ചായിരുന്നു പ്രധാനമന്ത്രിയുടെ അഭിസംബോധന.
കേരളത്തില്‍ പൂര്‍ത്തിയാക്കിത് 772 കോടിയുടെ 27 പദ്ധതികള്‍ ആണെന്നും ഇത് അഭിമാന നിമിഷമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇനി 68 പദ്ധതികള്‍ ആണ് കേരളത്തില്‍ നടപ്പാക്കാന്‍ പോകുന്നതെന്നും അവ 2000 കോടിയുടെ പദ്ധതികള്‍ ആണെന്നും അദ്ദേഹം പറഞ്ഞു.
അരുവിക്കരയിലെ പുതിയ ജലശുദ്ധീകരണ പ്ലാന്റിന് പുറമെ, കേരളത്തില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനമാണ് പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സ് വഴി ഉദ്ഘാടനം നിര്‍വഹിച്ചത്. 2000 മെഗാവാട്ട് പുഗലൂര്‍ തൃശൂര്‍ പവര്‍ ട്രാന്സ്മിഷന് പദ്ധതി,50 മെഗാവാട്ട് ശേഷിയുള്ള കാസര്‍ഗോഡ് സോളാര്‍ പവര്‍ പ്രോജക്ട് , തിരുവനന്തപുരത്ത് 37 കിലോ മീറ്റര്‍ ലോകോത്തര സ്മാര്‍ട്ട് റോഡ്, തിരുവനന്തപുരം ഇന്റഗ്രേറ്റഡ് കമാന്‍ഡ് ആന്‍ഡ് കണ്ട്രോള് സെന്റര്‍ എന്നിവയുടെ ശിലാസ്ഥാപനവും പ്രധാനമന്ത്രി ഓണ്‍ലൈനായി നിര്‍വഹിച്ചു.
കേരളത്തില്‍ പൂര്‍ത്തിയാക്കിത് 772 കോടിയുടെ 27 പദ്ധതികള്‍ ആണെന്നും ഇത് അഭിമാന നിമിഷമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇനി 68 പദ്ധതികള്‍ ആണ് കേരളത്തില്‍ നടപ്പാക്കാന്‍ പോകുന്നതെന്നും അവ 2000 കോടിയുടെ പദ്ധതികള്‍ ആണെന്നും അദ്ദേഹം പറഞ്ഞു. ഊര്‍ജമേഖലയില്‍ വന്‍ കുതിച്ച് ചാട്ടമാണ് ഉണ്ടായതെന്നും, കേന്ദ്രത്തിന് നന്ദിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജാതി, മത, രാഷ്ട്രീയം വികസനത്തില്‍ ഇല്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ചടങ്ങില്‍ സംസാരമധ്യേ പ്രധാനമന്ത്രി കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകിയിലെ വരികള്‍ ഉദ്ധരിച്ചു. ജാതി ചോദിക്കുന്നില്ല ഞാന്‍ സോദരി എന്ന വരികളാണ് പരാമര്‍ശിച്ചത്.
Discussion about this post