തിരുവനന്തപുരം: കണ്‍സ്യൂമര്‍ഫെഡിലെ അഴിമതിയുമായി ബന്ധപ്പെട്ട് ചെയര്മാന് ജോയ് തോമസിനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. മൂന്ന് വര്‍ഷത്തിനിടെ വിമാന യാത്രയുടെ പേരില്‍ ജോയ് തോമസും മുന്‍ മാനേജിങ് ഡയറക്ടര്‍ റെജി നായരും ചേര്‍ന്ന് 20 ലക്ഷത്തോളം രൂപ തട്ടിയെടുത്തതായി ആഭ്യന്തര അന്വേഷണത്തില്‍ തെളിഞ്ഞു.
ഒരു സ്വകാര്യ ചാനലാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. കണ്‍സ്യൂമര്‍ഫെഡ് എംഡിയായിരുന്ന ടോമിന് ജെ തച്ചങ്കരി തല്‍സ്ഥാനത്ത് നിന്ന് നീക്കംചെയ്യപ്പെട്ടത് അഴിമതികള്‍ പുറത്തുകൊണ്ടുവന്നതോടെയായിരുന്നു.
Discussion about this post