ഡല്‍ഹി: കോവിഡിനെ പ്രതിരോധിക്കാന്‍ കേരളമടക്കമുള്ള അഞ്ച് സംസ്ഥാനങ്ങള്‍ കടുത്ത നടപടികള്‍ സ്വീകരിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍. കേരളം, മഹാരാഷ്ട്ര, പഞ്ചാബ്, ഛത്തീസ്ഗഢ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുകയാണെന്നും കേന്ദ്രസര്‍ക്കാര്‍ പറഞ്ഞു.
കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ വലിയ വര്‍ധനയാണ് കോവിഡ് രോഗികളുടെ എണ്ണത്തില്‍ മഹാരാഷ്ട്രയിലുണ്ടായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 6,112 രോഗികളുമായി മഹാരാഷ്ട്രയാണ് രാജ്യത്തെ കോവിഡ് കണക്കില്‍ ഒന്നാമത്. പഞ്ചാബ് ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളിലും സമാനരീതിയില്‍ രോഗികളുടെ എണ്ണം വര്‍ധിക്കുന്നുണ്ട്.
Discussion about this post