തലയോട്ടിയിലെ തൊലി വരണ്ട് കോശങ്ങള്‍ ഉതിര്‍ന്നു പോകുന്ന അവസ്ഥയാണ് താരന്. ത്വക്കില്‍ സ്ഥിതിചെയ്യുന്ന സെബേഷ്യസ് ഗ്രന്ഥികള്‍ അധികമായ തോതില്‍ സേബം ഉത്പാദിപ്പിക്കുന്നതുമൂലം താരന് ഉണ്ടാകുന്നു. തലയോട്ടിയിലെ ഫംഗസ് അഥവാ പൂപ്പല്‍ ബാധയാണ് താരന് പ്രധാന കാരണം. സാധാരണ എല്ലാവരുടെയും തലയില്‍ വളരുന്ന പിറ്റിറോസ്പോറം ഒവേല്‍ എന്ന ഒരുതരം പൂപ്പലാണിത്
ഈ അവസ്ഥയ്ക്ക് സെബോറിയ എന്നുപറയുന്നു. കണ് പോളകളിലെ കോശങ്ങള്‍ അടരുക, പോളകള്‍ ചുവക്കുക തുടങ്ങിയ ലക്ഷണങ്ങളും ഇതോടൊപ്പം ഉണ്ടാകുന്നു. ചിലതരം എണ്ണകളുടേയും സ്പ്രേകളുടേയും നിരന്തരമായ ഉപയോഗം താരനു കാരണമാകാറുണ്ട്. അസഹലീയമായ ചൊറിച്ചില്‍,തലയോട്ടിയിലെ പുകച്ചില്‍ എന്നിവ താരന്റെ ലക്ഷണമാണ്.
താരനുള്ള ഉത്തമ പ്രകൃതിദത്ത പ്രതിവിധികള്‍ ഇന്നു നമുക്ക് ചുറ്റും ലഭ്യമാണ്. അവയില്‍ ചിലത് ഇതാ :
- ചെറുനാരങ്ങനീര് തേങ്ങാപ്പാലില്‍ ചേര്‍ത്ത് തലയോട്ടിയില്‍ എല്ലായിടത്തും തേച്ച് പിടിപ്പിക്കുക. അര മണിക്കൂറിന് ശേഷം തല കഴുകുക.
- ഒലീവ് ഓയിലും വെളിച്ചെണ്ണയും തുല്യ അളവില്‍ എടുത്ത് അതില്‍ പകുതി ചെറുനാരങ്ങയുടെ നീരും ചേര്‍ത്ത് ചെറുതായി ചൂടാക്കി തലയോട്ടിയില്‍ തേച്ച് പിടിപ്പിച്ച് കുറച്ച് സമയത്തിന് ശേഷം കുളിക്കുക.
- ചെറുനാരങ്ങനീര് തേങ്ങാപ്പാലില്‍ ചേര്‍ത്ത് തലയോട്ടിയില്‍ തേച്ച് പിടിപ്പിച്ച് അര മണിക്കൂറിന് ശേഷം തല കഴുകുക, കുളിക്കുന്നതിനു മുമ്പ് പുളിച്ച തൈര് തലയില്‍ തേച്ച് പിടിപ്പിച്ച് നന്നായി മസാജ് ചെയ്യുക.
- ഉലുവ താരന് നല്ലൊരു പ്രതിവിധിയാണ്. രണ്ട് ടീ സ്പൂണ്‍ ഉലുവ രാത്രി മുഴുവന്‍ വെള്ളത്തില്‍ കുതിര്‍ത്ത് വയ്ക്കുക. ഇത് രാവിലെ നന്നായി അരച്ചതിന് ശേഷം ഉള്ളി നീര് ചേര്‍ത്ത് ഇളക്കുക. കുഴമ്പ് രൂപത്തിലുള്ള ഈ മിശ്രിതം തലയോട്ടിയില്‍ തേച്ച് പിടിപ്പിക്കുക. അരമണിക്കൂറിന് ശേഷം കഴുകി കളയുക.
- താരനില്‍ നിന്നും രക്ഷ നേടുന്നതിന് ഉള്ളി നീരും നാരങ്ങ നീരും ചേര്‍ന്ന മിശ്രിതം വളരെ നല്ലതാണ്.ഉള്ളിയുടെ ചീത്ത മണം മാറാന്‍ ഇത് സഹായിക്കും. ഈ മിശ്രിതം സ്ഥിരമായി ഉപയോഗിച്ചാല്‍ താരന് അകറ്റാന്‍ സഹായിക്കുന്നതിന് പുറമെ തലയോട്ടിയിലെ ചൊറിച്ചിലിന് ആശ്വാസവും നല്‍കും.
- കറ്റാര്‍ വാഴ നീരും ഉള്ളിനീരും ചേര്‍ത്തിളക്കിയ മിശ്രിതം തലയില്‍ തേച്ച് പിടിപ്പിക്കുക. തലയോട്ടിയുടെ ചൊറിച്ചില്‍ ഭേദപ്പെടുത്താന്‍ ഇത് സഹായിക്കും പത്ത് മിനുട്ടിന് ശേഷം കഴുകി കളയുക.
- ചെറുപയര്‍ പൊടിയും ഉള്ളിനീരും ചേര്‍ത്തിളക്കിയ മിശ്രിതം ആഴ്ചയില്‍ രണ്ട് തവണ തലയില്‍ തേയ്ക്കുന്നത് മികച്ച ഫലം നല്‍കും.
- താരന് ചികിത്സിക്കാന്‍ മധുര കിഴങ്ങും വളരെ നല്ലതാണ്. ഇവ വെള്ളത്തിലിട്ട് വേവിച്ചതിന് ശേഷം തണുപ്പിച്ച് ഉള്ളി നീര് ചേര്‍ത്ത് ഇളക്കുക. ഈ മിശ്രിതം ഉറങ്ങുന്നതിന് മുമ്പ് വിരലുകള്‍ കൊണ്ട് തലയോട്ടിയില്‍ തേച്ച് പിടിപ്പിക്കുക.
- പടവലങ്ങ നീരും താരനില്‍ നിന്നും രക്ഷ നല്കാന് നല്ലതാണ്.പടവലങ്ങ നീരും ഉള്ളി നീരും ചേര്‍ത്തിളക്കിയ നീര് തലയോട്ടിയില്‍ പുരട്ടുന്നത് മികച്ച ഫലം നല്‍കും.
- ഉള്ളി നീരിന് ആന്റി ബാക്ടീരിയല്‍ ഗുണങ്ങളുണ്ട്, ഇത് തലയോട്ടിയെ വൃത്തിയാക്കാനും താരനും തലയോട്ടിയിലെ മറ്റ് അണുബാധകളും അകറ്റാനും സഹായിക്കും. കൂടാതെ മുടിയുടെ ബലവും തിളക്കവും നിലനിര്‍ത്തുകയും ചെയ്യും. ഒരു ടേബിള്‍ സ്പൂണ്‍ തേനില്‍ ഉള്ളി നീര് ചേര്‍ത്തിളക്കി തലയില്‍ തേയ്ക്കുന്നത് താരന് പ്രകൃതിദത്തമായി ചികിത്സിക്കാന്‍ സഹായിക്കും.
- രണ്ട് മുട്ട പൊട്ടിച്ചതില്‍ ഉള്ളി നീര് ചേര്‍ത്ത മിശ്രിതം തലയോട്ടിയില്‍ പതുക്കെ തേച്ച് പിടിപ്പിക്കുക. അരമണിക്കൂറിന് ശേഷം കഴുകി കളയുക. താരന് കാരണമാകുന്ന വരണ്ട മുടിയ്ക്ക് മുട്ട വളരെ മികച്ച കണ്ടീഷണറാണ്.
Discussion about this post