ഡല്‍ഹി : മോദിയുടെ പ്രസംഗം കേള്‍ക്കാന്‍ വിദേശത്ത് ആയിരക്കണക്കിന് പേര് തടിച്ചുകൂടുന്നതിന്റെ രഹസ്യം പുറത്തു വന്നു. ഓവര്‍സീസ് ഫ്രണ്ട്സ് ഓഫ് ബിജെപിയുടെ (ഒഎഫ്ബിജെപി)യുടെ ഫോറിന് അഫയേഴ്സ് കണ്‍വീനറായ ഡോ. വിജയ് ചൗതാലയാണ് ഇത് വെളിപ്പെടുത്തിയത്.
‘യുഎഇ സന്ദര്‍ശിച്ചപ്പോള്‍ ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ അരലക്ഷത്തോളം പേരാണ് മോദിയുടെ പ്രസംഗം കേള്‍ക്കാന്‍ എത്തിയത്. ഒഎഫ്ബിജെപി വഴിയാണ് മോദിയുടെ എല്ലാ വിദേശ യാത്രകളിലെയും പൊതുപരിപാടികളില്‍ പ്രവേശിക്കുന്നതിനുള്ള ടിക്കറ്റുകള്‍ നല്‍കുന്നത്. ഈ സംഘടനയുമായി ബന്ധമുള്ള നിരവധി കമ്മ്യൂണിറ്റി ഗ്രൂപ്പുകള്‍ വഴിയാണ് കാണികളെ തിരഞ്ഞെടുക്കുന്നത്. ഇത്തരം കമ്മ്യൂണിറ്റികളിലൂടെ പരിപാടിയില്‍ പങ്കെടുക്കുന്നതിന് റജിസ്റ്റര്‍ ചെയ്യാം. പരിപാടിയിലേക്ക് പ്രവേശനം ലഭിക്കുന്ന 90 ശതമാനം പേരും ഇത്തരം സംഘടനകളിലൂടെ റജിസ്റ്റര്‍ ചെയ്തവരായിരിക്കും’. പരിപാടിയിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കുന്നത് വെറും 10 ശതമാനം പേര്‍ക്ക് മാത്രമാണെന്നും ഒരു പ്രമുഖ ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ ഡോ. വിജയ് ചൗതാല വ്യക്തമാക്കുന്നു.
ഇങ്ങനെ റജിസ്റ്റര്‍ ചെയ്തവരെക്കുറിച്ചുള്ള പൂര്‍ണ വിവരങ്ങള്‍ എംബസികള്‍ വഴി ശേഖരിക്കും. റജിസ്റ്റര്‍ വിവരങ്ങളും എംബസി വഴി ലഭിച്ച വിവരങ്ങളും താരതമ്യപ്പെടുത്തിയതിനു ചെയ്ത ശേഷം മാത്രമാണ് പ്രവേശനത്തിനുള്ള ടിക്കറ്റ് അനുവദിക്കുക. ടിക്കറ്റുകള്‍ വിതരണം ചെയ്യുമ്പോള്‍ ഓരോ സംഘടനയുടെയും പ്രശസ്തിയും പ്രാമുഖ്യവും കൂടി കണക്കിലെടുക്കാറുണ്ടെന്നും അദ്ദേഹം അഭിമുഖത്തില്‍ പറയുന്നു.
Discussion about this post