എറണാകുളം: യൂണിടാക് എംഡി സന്തോഷ് ഈപ്പനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. കള്ളപ്പണം വെളുപ്പിച്ചതിന്റെ പേരിലാണ് നിരോധന നിയമപ്രകാരം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തിരിക്കുന്നത്.
വടക്കാഞ്ചേരി ഭവന പദ്ധതിയുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ചത് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് സന്തോഷ് ഈപ്പനെ പ്രതിയാക്കി കേസെടുത്തിരിക്കുന്നത്.
പ്രധാനമായും ഇടപാടിലെ കമ്മിഷന് തുക ആഭ്യന്തര വിപണിയില്‍ നിന്ന് ഡോളറാക്കി മാറ്റി വിദേശത്തേക്ക് കടത്തിയതിനെക്കുറിച്ചാണ് അന്വേഷണം. നിലവില്‍ സന്തോഷ് ഈപ്പനെ മാത്രമാണ് കേസില്‍ പ്രതിചേര്‍ത്തിരിക്കുന്നത്. സന്തോഷ് ഈപ്പനെ ഇ.ഡി ചോദ്യം ചെയ്ത ശേഷം ആവശ്യമെങ്കില്‍ കൂടുതല്‍ പേരെ പ്രതി ചേര്‍ക്കും.
1.90 ലക്ഷം യുഎസ് ഡോളര്‍ വിദേശത്തേക്ക് കടത്തിയെന്ന കസ്റ്റംസ് കേസില്‍ സന്തോഷ് ഈപ്പന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു പിന്നീട് കോടതിയില്‍ നിന്ന് ജാമ്യം ലഭിക്കുകയും ചെയ്തിരുന്നു. കൂടാതെ ലൈഫ് മിഷന് വടക്കാഞ്ചേരി ഭവന പദ്ധതി ക്രമക്കേടില്‍ സിബിഐ റജിസ്റ്റര്‍ ചെയ്ത കേസിലും സന്തോഷ് ഈപ്പന് പ്രതിയാണ്. കേസില്‍ സന്തോഷ് ഈപ്പനെതിരെ അന്വേഷണം തുടരാന്‍ ഹൈക്കോടതി സിബിഐക്ക് അനുമതി നല്‍കിയിരുന്നു.
Discussion about this post