തിരുവനന്തപുരം: തിരുവനന്തപുരത്ത് സിപിഎമ്മിന് കനത്ത തിരിച്ചടി കോവളം മുന്‍ പഞ്ചായത്ത് പ്രസിഡന്റടക്കം നൂറിലധികം സിപിഎം പ്രവര്‍ത്തകര്‍ ബിജെപിയില്‍ ചേര്‍ന്നു. കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയാണ് പ്രവര്‍ത്തകരെ പാര്‍ട്ടി അംഗത്വം നല്കി സ്വീകരിച്ചത്. സിപിഎം നെല്ലിക്കുന്ന് ബ്രാഞ്ച് കമ്മിറ്റിയിലെയും പനവിള ബ്രാഞ്ച് കമ്മിറ്റിയിലെയും മുഴുവന്‍ പ്രവര്‍ത്തകരും ബിജെപിയിലേക്കെത്തിയിരിക്കുകയാണ്.
സിപിഎം ബ്രാഞ്ച് സെക്രട്ടറിയായിരുന്നു വയല്‍ക്കര മധു, തൊഴിലാളി നേതാക്കന്മാരായിട്ടുള്ള നിരവധി പ്രമുഖരും ഇതില്‍ ഉള്‍പ്പെടുന്നു. കേരളം മാറുന്നതിനൊപ്പം കോവളവും മാറുന്നുവെന്ന സന്ദേശമാണ് ഈ മാറ്റം നല്‍കുന്നതെന്നും ഇവര്‍ പറഞ്ഞു.
തിരുവനന്തപുരം തൈക്കാട് ആരംഭിച്ച ഓഫീസിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കാനാണ് പ്രഹ്ലാദ് ജോഷി തിരുവനന്തപുരത്തെത്തിയത്. കേന്ദ്രമന്ത്രി വി മുരളീധരന്, കര്‍ണാടക ഉപമുഖ്യമന്ത്രി ഡോ അശ്വത് നാരായണ്‍, സംസ്ഥാന പ്രഭാരിമാരായ സി പി രാധാകൃഷ്ണന്, വി സുനില്‍ കുമാര്‍, എന്നിങ്ങനെ നിരവധി പേര് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.
Discussion about this post