ഡല്‍ഹി : രാജ്യത്ത് എല്ലാ സംസ്ഥാനങ്ങളിലും കൊവിഡ് പോസിറ്റിവിറ്റി നിരക്കില്‍ കുറവു രേഖപ്പെടുത്തുന്നത് ആശ്വാസമെന്ന് കേന്ദ്രം. ആരോഗ്യമന്ത്രാലയം സെക്രട്ടറി രാജേഷ് ഭൂഷണ് ആണ് ഇക്കാര്യം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയത്.
രാജ്യത്ത് നിലവില്‍ സജീവമായ ആകെ കൊവിഡ് കേസുകളുടെ 38 ശതമാനവും കേരളത്തിലാണെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്ര 37%, കര്‍ണാടക 4%, തമിഴ്നാട് 2.78% എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ കേസുകള്‍.
രാജ്യത്തെ സജീവ കേസുകള്‍ ഒന്നര ലക്ഷത്തിനും താഴെയെത്തിയെന്നും അദ്ദേഹം പറഞ്ഞു. പ്രതിദിന മരണനിരക്ക് ശരാശരി 100-ല്‍ താഴെയായി തുടരുന്നു. രാജ്യത്തെ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 5.19 ശതമാനമാണ്. പോസിറ്റിവിറ്റ് നിരക്കില്‍ ഏതാനും ആഴ്ചകളായി ഇടിവ് രേഖപ്പെടുത്തുന്നുണ്ട്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നു വരെ 1,17,64,788 പേര്‍ക്കാണ് കൊവിഡ് വാക്സിന് നല്‍കിയതെന്നും രാജേഷ് ഭൂഷണ് വ്യക്തമാക്കി.
Discussion about this post