കോഴിക്കോട്: കോഴിക്കോട് കേന്ദ്രീകരിച്ച് മലബാര്‍ സംസ്ഥാന രൂപീകരണത്തിന് ആസൂത്രിതമായ ശ്രമം നടക്കുന്നുവെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്. സമസ്ത കേരളാ സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷന് (എസ്.കെ.എസ്.എസ്.എഫ്) നേതാവ് അടുത്തിടെ ഈ ആവശ്യം മുന്നോട്ട് വെച്ചതും മുസ്ലീം ലീഗിന്റെ ഒത്താശ അതിനുള്ളതും അങ്ങേയറ്റം അപകടകരമാണെന്നും വിജയയാത്രയ്ക്ക് വടകരയില്‍ നല്കിയ സ്വീകരണത്തില്‍ അദ്ദേഹം പറഞ്ഞു.
ബാംഗ്ലൂരില്‍ നടന്ന പോപ്പുലര്‍ ഫ്രണ്ടിന്റെ സമ്മേളനത്തിലാണ് ഈ അജണ്ട ശക്തമാക്കാന്‍ തീരുമാനമുണ്ടായത്. 1921-ല്‍ മലപ്പുറത്ത് സംഭവിച്ചത് കേരളം മുഴുവന്‍ ആവര്‍ത്തിക്കാനുള്ള ഒരുക്കത്തിലാണ് മതതീവ്രവാദികള്‍. കേരളം ഒരു അഗ്നി പര്വ്വതത്തിന് മുകളിലാണ്. വടകര പുതുപ്പണത്ത് നിന്നുപോലും യു.പിയില്‍ ആക്രമണം നടത്താന്‍ ഭീകരവാദികള്‍ പോകുന്നു. ലൗജിഹാദ് നടത്തി പാവപ്പെട്ട പെണ്‍കുട്ടികളെ സിറിയയിലേക്ക് എത്തിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
കോഴിക്കോട് ജില്ലയില്‍ കോണ്‍ഗ്രസ് ഒരു സീറ്റിലും ജയിക്കാത്തതിന് കാരണം ലീഗാണ്. നല്ല സീറ്റൊക്കെ ലീഗിന്റെ കയ്യിലാണ്. കൊടുവള്ളിയില്‍ മുരളീധരനെ വരെ ലീഗ് കാലുവാരി. മലപ്പുറത്തിന് പുറമെ പല മണ്ഡലങ്ങളും ഒരു പ്രത്യേക മതവിഭാഗത്തിനുള്ള റിസര്‍വേഷനാക്കി മാറ്റുകയാക്കുകയാണ് ലീഗ്. കോഴിക്കോട് സൗത്ത്, കുന്നമംഗലം തുടങ്ങി കോഴിക്കോട് ജില്ലയിലെ പല മണ്ഡലത്തിലും ഇനി ഭൂരിപക്ഷ വിഭാഗക്കാര്‍ക്ക് മത്സരിക്കാനാവില്ലെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ ഉപമുഖ്യമന്ത്രി സ്ഥാനം ലീഗിനാണെന്ന് ഉറപ്പാണ്. അവര്‍ നാളെ മുഖ്യമന്ത്രി സ്ഥാനം വേണമെന്ന് പറയും. കോണ്‍ഗ്രസിലെ ഒരു ഹിന്ദു നേതാവിനും ഇനി രക്ഷയില്ല. കോണ്‍ഗ്രസ് വര്‍ഗീയ ശക്തികളുടെ കീഴിലാണെന്നും ആരാണ് നേതാവെന്ന് തീരുമാനിക്കുന്നത് മുസ്ലീം ലീഗും ജമാഅത്തെ ഇസ്ലാമിയുമാണെന്നും സുരേന്ദ്രന് ആരോപിച്ചു.
Discussion about this post