ബംഗളൂരു: ബംഗളൂരു കലാപങ്ങൾക്ക് പിന്നിൽ രാജ്യത്തെ സാമുദായിക സൗഹാര്‍ദം തകര്‍ക്കാനുള്ള എസ്.ഡി.പി.ഐ ഗൂഢാലോചനയുടെ ഭാഗമായി നടന്നതാണെന്ന് എന്‍.ഐ.ഐ. ബംഗളൂരു അക്രമവുമായി ബന്ധപ്പെട്ട് എന്‍.ഐ.എ ബംഗളൂരുവിലെ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച വിശദമായ കുറ്റപത്രത്തിലാണ് ഇക്കാര്യമുള്ളത്. 247 പേരെയാണ് എന്‍.ഐ.എ പ്രതിചേര്‍ത്തിരിക്കുന്നത്.
അക്രമസംഭവം എസ്.ഡി.പി.ഐയുടെ ഗൂഢാലോചനയാണെന്നും ഇത്തരം സംഘടനകള്‍ സമൂഹ മാധ്യമങ്ങളെ ഉപകരണമാക്കുകയാണെന്നും ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മൈ പ്രതികരിച്ചു.
പ്രവാചക നിന്ദ പോസ്റ്റിനെ തുടര്‍ന്ന് 2020 ആഗസ്റ്റ് 11ന് രാത്രി ബംഗളൂരുവിലെ ഡി.ജെ ഹള്ളിയിലും കെ.ജി ഹള്ളിയിലുമുണ്ടായ പ്രതിഷേധം അക്രമത്തിലും പൊലീസ് വെടിവെപ്പിലും കലാശിക്കുകയായിരുന്നു.
ഫേസ്ബുക്കില്‍ പോസ്റ്റിട്ട കോണ്‍ഗ്രസ് എം.എല്‍.എ അഖണ്ഡ ശ്രീനിവാസ മൂര്‍ത്തിയുടെ ബന്ധുവായ നവീനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അക്രമത്തിലും പൊലീസ് വെടിവെപ്പിലുമായി നാലു പേരാണ് മരിച്ചത്. സംഭവത്തില്‍ യു.എ.പി.എ ചുമത്തിയ രണ്ടു കേസുകളിലാണ് എന്‍.ഐ.എ വിശദമായ കുറ്റപത്രം സമര്‍പ്പിച്ചത്.
കശ്മീരിെന്റ പ്രത്യേക പദവി എടുത്തുകളഞ്ഞ സംഭവം, പൗരത്വ ഭേദഗതി നിയമം, ബാബരി മസ്ജിദ് വിധി, മുത്തലാഖ് തുടങ്ങിയ വിവിധ വിഷയങ്ങളില്‍ ബംഗളൂരു എസ്.ഡി.പി.ഐ അസ്വസ്ഥരായിരുന്നുവെന്നും സമുദായങ്ങളെ ഭിന്നിപ്പിച്ച് രാജ്യത്തെ സമാധാനം കളയാനുള്ള അവസരത്തിനായി കാത്തുനില്‍ക്കുകയായിരുന്നുവെന്നും കുറ്റപത്രത്തില്‍ പറയുന്നു.
Discussion about this post