ഡല്‍ഹി: മിന്നല്‍പ്രളയം നാശം വിതച്ച ഉത്തരാഖണ്ഡിലെ ചമോലിയില്‍ കാണാതായ 134 പേര് മരിച്ചതായി കണക്കാക്കാനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ചു. അപകടം നടന്നു രണ്ടാഴ്ച പിന്നിട്ട സാഹചര്യത്തിലാണ്, ജീവനോടെ ആരെയെങ്കിലും കണ്ടെത്താനുള്ള പ്രതീക്ഷ അസ്തമിക്കുന്നത്.
ഇതുവരെ 70 മൃതദേഹങ്ങള്‍ കണ്ടെത്തി. ആകെ 204 പേര് അപകടത്തില്‍പ്പെട്ടതായാണ് ഔദ്യോഗിക കണക്ക്. തപോവനില്‍ എന്‍ടിപിസി വൈദ്യുത പ്ലാന്റിനോടു ചേര്‍ന്നുള്ള തുരങ്കത്തിലും റേനി ഗ്രാമത്തിലും പ്രതിരോധ സേനകളും ദേശീയ, സംസ്ഥാന ദുരന്ത നിവാരണ സേനകളും തിരച്ചില്‍ തുടരുകയാണ്.
Discussion about this post