ജമ്മു: ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയില്‍ സുരക്ഷാസേന നാലു ഭീകരരെ വധിച്ചു. ഷാല്‍ഗുല്‍ വനപ്രദേശത്തായിരുന്നു ഏറ്റുമുട്ടല്‍. ഭീകരരുടെ സാന്നിധ്യം സംബന്ധിച്ച വ്യക്തമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സുരക്ഷാ സേന പ്രദേശം വളഞ്ഞ ശേഷം തിരച്ചില്‍ നടത്തിയ ശേഷമാണ് വെടിവയ്പ്പ് നടന്നത്.
ബുധനാഴ്ച രാവിലെ സുരക്ഷാസേന പരിശോധന നടത്തവെയാണ് ഭീകരര്‍ വെടിയുതിര്‍ത്തത്. തുടര്‍ന്ന് സുരക്ഷാസേന നടത്തിയ ശക്തമായ പ്രത്യാക്രമണത്തിലാണ് ഭീകരരെ വധിച്ചത്.
ഏറ്റുമുട്ടലില്‍ ഭീകരരോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും അവര്‍ മുന്നറിയിപ്പ് അവഗണിക്കുകയും വെടിവയ്പ്പ് തുടരുകയും ചെയ്തതായി ഒരു പോലീസ് ഉദ്യോഗസ്ഥന് വെളിപ്പെടുത്തി. മൂന്ന് നാല് മണിക്കൂര്‍ നീണ്ടുനിന്ന ഏറ്റുമുട്ടലില്‍ നാല് ഭീകരരെ സുരക്ഷാ സേന വധിച്ചു .
അതേസമയം ഫെബ്രുവരി 19 ന് ശ്രീനഗറിലെ ബര്‍സുള്ള പ്രദേശത്ത് നടന്ന ഭീകരാക്രമണത്തില്‍ രണ്ട് പോലീസുകാര്‍ കൊല്ലപ്പെട്ടു. അതേ ദിവസം നടന്ന മറ്റൊരു ഏറ്റുമുട്ടലില്‍, ഷോപ്പിയന്‍ ജില്ലയായ ജമ്മു കശ്മീരിലെ ബുഡ്ഗാം പ്രദേശത്ത് മൂന്ന് തീവ്രവാദ കൂട്ടാളികളും കൊല്ലപ്പെട്ടിരുന്നു.
Discussion about this post