തമിഴ് സൂപ്പര്‍ താരം ആര്യ വിവാഹ വാഗ്ദാനം നല്കി വഞ്ചിച്ചെന്ന യുവതിയുടെ പരാതിയില്‍ നടപടിയെടുക്കാൻ നിർദ്ദേശം നൽകി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. പരാതിയില്‍ നടപടിയെടുക്കാന്‍ തമിഴ്നാട് ആഭ്യന്തര സെക്രട്ടറിക്ക് മന്ത്രാലയം നിര്‍ദേശം നല്കി.
അതേസമയം പരാതിയില്‍ പ്രധാനമന്ത്രിയുടെ ഓഫീസും കേന്ദ്ര ആഭ്യന്തര മന്ത്രാലയവും സ്വീകരിച്ച നടപടികളില്‍ സന്തോഷമുണ്ടെന്നും തനിക്ക് ഉടന്‍ നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ജര്‍മ്മന്‍ യുവതിയായ വിദ്ജ നവരത്നരാജ പറഞ്ഞു. വഞ്ചിക്കപ്പെട്ട നിരവധി പെണ്‍കുട്ടികള്‍ക്ക് ധൈര്യത്തോടെ നീതിക്കായി മുന്നോട്ട് വരാന്‍ ഇത് പ്രചോദനമാകുമെന്നും വിദ്ജ അഭിപ്രായപ്പെട്ടു.
Discussion about this post