ഇന്ത്യന്‍ കര, വ്യോമ, നാവിക സേനകള്‍ക്ക് 13,700 കോടി രൂപയുടെ വിവിധ ആയുധങ്ങള്‍ വാങ്ങാന്‍ അനുമതി നല്കി കേന്ദ്ര പ്രതിരോധ മന്ത്രാലയം. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സിലിലാണ് സേനകളുടെ നിര്‍ദ്ദേശങ്ങള്‍ക്ക് അംഗീകാരം നല്‍കിയത്.
മേയ്ക്ക് ഇന്‍ ഇന്ത്യയുടെ കീഴില്‍ തദ്ദേശീയമായി നിര്‍മ്മിച്ച ആയുധങ്ങള്‍ക്ക് വേണ്ടിയാണ് സേനകള്‍ പ്രതിരോധ മന്ത്രാലയത്തിന് നിര്‍ദ്ദേശം സമര്‍പ്പിച്ചത്. അടിയന്തിര സാഹചര്യം പരിഗണിച്ചാണ് അംഗീകാരം നല്‍കാനുള്ള കൗണ്‍സിലിന്റെ തീരുമാനം. ആയുധങ്ങള്‍ക്കായി ഏകദേശം 13,700 കോടി രൂപ ചിലവുവരുമെന്നാണ് കണക്കാക്കുന്നത്.
Discussion about this post