കവി വിഷ്ണുനാരായണന്‍ നമ്പൂതിരി അന്തരിച്ചു. 81 വയസ്സായിരുന്നു. തിരുവനന്തപുരത്തായിരുന്നു അന്ത്യം.
പാരമ്പര്യവും ആധുനികതയും ഒത്തുചേര്‍ന്നതായിരുന്നു അദ്ദേഹത്തിന്റെ കാവ്യരീതി. അധ്യാപകനായിരുന്ന അദ്ദേഹം വിരമിച്ച ശേഷം ശാന്തിക്കാരനായും പ്രവര്‍ത്തിച്ചു.
സ്വാതന്ത്ര്യത്തെ കുറിച്ചൊരു ഗീതം, പ്രണയ ഗീതങ്ങള്‍, ഇന്ത്യയെന്ന വികാരം, അപരാജിത തുടങ്ങിയവയാണ് പ്രസിദ്ധ കൃതികള്‍.
2014-ല്‍ രാജ്യം പത്മശ്രീ നല്കി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. കേന്ദ്ര, കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങള്‍, ഓടക്കുഴല്‍ പുരസ്കാരം, എഴുത്തച്ഛന് പുരസ്കാരം, വള്ളത്തോള്‍ പുരസ്കാരം തുടങ്ങിയ പുരസ്കാരങ്ങളും അദ്ദേഹത്തിന് ലഭിക്കുകയുണ്ടായി.
Discussion about this post