വയനാട്: ബീനാച്ചിയിലെ ആര്‍എംഎസ്എ സ്കൂളില്‍ അധ്യാപകരെ നിയമിക്കണം എന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ സ്കൂളിനു മുന്പില് അനിശ്ചിതകാല സമരം ആരംഭിച്ചു. അധ്യാപകരില്ലാത്തതിനാല്‍ പരീക്ഷ എഴുതാന്‍ പോലും പറ്റാത്ത അവസ്ഥയാണ് കുട്ടികള്‍ക്ക്. പിടിഎ പണം നല്കി നിയമിച്ച താല്കാലിക അധ്യാപകരാണ് ഇപ്പോള്‍ അധ്യയനം നടത്തുന്നത്.
എന്നാല്‍ പല വിഷയങ്ങള്‍ക്കും അധ്യാപകരും ഇല്ല. അനിശ്ചിതകാല സമരം തുടങ്ങിയിട്ടും സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ല എങ്കില്‍ നിരാഹാര സമരം ആരംഭിക്കാനാണ് വിദ്യാര്‍ഥികളുടെ തീരുമാനം
15 ദിവസം കൊണ്ട് അധ്യാപകരെ നിയമിക്കുമെന്ന് ഉറപ്പു ലഭിച്ചെങ്കിലും നടപ്പായില്ല. സ്ഥിരം അധ്യാപകരില്ലാത്തതിനാല്‍ സ്കൂളില്‍ പത്താം ക്ളാസ് പരീക്ഷ സെന്റര്‍ അനുവദിക്കില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പ് പറയുന്നത്.കുട്ടികളുടെ സമരത്തിന് സ്കൂള്‍ പിടിഎയുടെ പിന്തുണയുണ്ട്.
Discussion about this post