ഹൈദരാബാദ്: തെലുങ്കാനയിലെ കന്നുകാലി കശാപ്പ് ചെയ്ത സംഭവത്തില്‍ എട്ട് പേര് അറസ്റ്റില്‍. മുഹമ്മദ് ജുബൈര്‍, മുഹമ്മദ് ഖാജ, മുഹമ്മജ് സദ്ദാം, മുഹമ്മദ് അറാഫത്ത്, മുഹമ്മദ് ഇബ്രാഹിം, മുഹമ്മദ് അര്‍ഷാദ്, മുഹമ്മദ് ആരിഫ്, മുഹമ്മദ് ജാവേദ് എന്നിവരാണ് അറസ്റ്റിലായത്. പ്രദേശവാസി നല്കിയ പരാതിയിലാണ് നടപടി. സിദ്ധിപ്പേട്ടിലാണ് സംഭവം.
ഒരു കോഴിക്കടയ്ക്ക് പുറകിലായി പശുക്കളെ കശാപ്പു ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് സമീപവാസി പോലീസില്‍ പരാതിപ്പെട്ടത്. തുടര്‍ന്ന് പോലീസ് എത്തി ഇവരെ പിടികൂടുകയായിരുന്നു. 15 ഓളം പശുക്കളെ ഇവര്‍ കൊന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ഗോവധ നിരോധന നിയമത്തിലെ 10, 11 വകുപ്പുകളും, ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 429,153, 153 എ വകുപ്പുകളും ചുമത്തിയാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. പ്രതികളെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
തെലുങ്കാനയില്‍ കന്നുകാലികളെ കൊല്ലുന്നത് നിയമം മൂലം നിരോധിച്ചിട്ടുണ്ട്.
Discussion about this post