ലഗോസ്: നൈജീരിയയില്‍ ഭീകരര്‍ വീണ്ടും വിദ്യാര്‍ത്ഥികളെ തട്ടിക്കൊണ്ടു പോയി. വടക്കന്‍ നൈജീരിയയിലെ ബോര്‍ഡിംഗ് സ്കൂളില്‍ നിന്നും 317 വിദ്യാര്‍ത്ഥിനികളെയാണ് തട്ടിക്കൊണ്ടു പോയത്. കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം.
ജന്ഗേബേ ഗവണ്മെന്റ് ഗേള്‍സ് ജൂനിയര്‍ സെക്കന്ററി സ്കൂളിലെ വിദ്യാര്‍ത്ഥിനികളെയാണ് തട്ടിക്കൊണ്ടു പോയത്.
സംഫാറാ സ്റ്റേറ്റ് പോലീസ് വക്താവ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. 10 നും 13 നും ഇടയ്ക്ക് പ്രായമായ വിദ്യാര്‍ത്ഥിനികളെയാണ് കാണാതായിരിക്കുന്നത്. സംഭവത്തില്‍ പോലീസും, മിലിറ്ററി വിഭാഗവും അന്വേഷണം ആരംഭിച്ചു.
അതേസമയം സംഭവം പുറത്തറിഞ്ഞതോടെ വിദ്യാര്‍ഥിനികളുടെ മാതാപിതാക്കളുള്‍പ്പെടെ സ്കൂള്‍ പരിസരത്ത് തടിച്ചുകൂടി. രോഷാകുലരായ നാട്ടുകാര്‍ സുരക്ഷാ ഉദ്യോഗസ്ഥരോട് തട്ടിക്കയറുകയും വാഹനങ്ങള്‍ക്കു നേരെ കല്ലെറിയുകയും ചെയ്തു. കല്ലേറില്‍ ഒരു മാധ്യമപ്രവര്ത്തകന് പരുക്കേറ്റു.
Discussion about this post