ഭാരത് ബയോടെക് നിര്‍മിച്ച കൊവാക്സിന് പ്രധാനമന്ത്രി സ്വീകരിച്ചതോടെ എല്ലാ കുപ്രചരണങ്ങളും കുഴിച്ചുമൂടപ്പെട്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷ വര്ദ്ധന്. വാക്സിന് സ്വീകരിച്ച ശേഷം പ്രധാനമന്ത്രി രാജ്യത്തിന് നല്‍കിയത് വ്യക്തമായ സന്ദേശമാണെന്നും അദ്ദേഹം പറഞ്ഞു.
ഭാരത് ബയോടെക് നിര്‍മിച്ച വാക്സിനെ കുറിച്ച് രാജ്യത്ത് തെറ്റായ സന്ദേശങ്ങള്‍ പ്രചരിച്ചിരുന്നു. ഇന്ത്യയില്‍ അനുമതി നല്കിയ രണ്ടു വാക്സിനുകളും സുരക്ഷിതമാണെന്ന് പറയുമ്പോഴും ആളുകള്‍ക്കിടയില്‍ ആശങ്ക നിലനിന്നിരുന്നു. എന്നാല്‍, പ്രധാനമന്ത്രി ഇന്ന് വാക്സിന് സ്വീകരിച്ചതോടെ അതില്‍ മാറ്റമുണ്ടായി. ഇക്കാര്യത്തില്‍ അദ്ദേഹത്തോട് നന്ദിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മറ്റുള്ളവര്‍ക്ക് നിങ്ങള്‍ മാതൃകയാവണമെന്ന് അദ്ദേഹം എപ്പോഴും പറയാറുണ്ട്. രാജ്യത്ത് മുതിര്‍ന്ന പൗരന്മാര്ക്ക് വാക്സിന് നല്കി തുടങ്ങിയപ്പോള്‍ അദ്ദേഹം അത് സ്വീകരിച്ചു. ഇത് അദ്ദേഹത്തിന്റെ വാക്കുകളെ അന്വര്‍ത്ഥമാക്കുന്നതാണ്. രാജ്യത്ത് 60 വയസിനു മുകളിലുള്ളവരും 45വയസിനു മുകളിലുള്ള രോഗബാധിതരുമായ എല്ലാവരും വാക്സിന് സ്വീകരിക്കണം. താന്‍ ഇന്ന് വാക്സിന് സ്വീകരിക്കുന്നതിന് പേര് രജിസ്റ്റര്‍ ചെയ്ത് നാളെ വാക്സിന് സ്വീകരിക്കുമെന്നും ഹര്‍ഷ വര്ദ്ധന് കൂട്ടിച്ചേർത്തു.
Discussion about this post