ഡല്‍ഹി: ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു കൊവിഡ് വാക്സിന് സ്വീകരിച്ചു. ചെന്നൈയില്‍ നിന്നാണ് വെങ്കയ്യ നായിഡു വാക്സിന് സ്വീകരിച്ചത്. രാജ്യത്ത് രണ്ടാംഘട്ട കൊവിഡ് വാക്സിന് കുത്തിവയ്പ് ആരംഭിച്ചതോടെയാണ് ഉപരാഷ്ട്രപതി വാക്സിന് സ്വീകരിച്ചത്.
നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി കൊവിഡ് വാക്സിന് സ്വീകരിച്ചിരുന്നു. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കൊവാക്സീനാണ് പ്രധാനമന്ത്രി സ്വീകരിച്ചത്. അര്‍ഹരായ എല്ലാവരും വാക്സിന് സ്വീകരിക്കണമെന്ന് വാക്സിനെടുത്തതിന് പിന്നാലെ അദ്ദേഹം പറഞ്ഞു.
വയസിന് മുകളില്‍ പ്രായമുള്ള എല്ലാ പൗരന്മാര്ക്കും 45 നും 59 നും ഇടയില്‍ പ്രായമുള്ള മറ്റ് രോഗബാധിതര്‍ക്കുമാണ് രണ്ടാംഘട്ടത്തില്‍ വാക്സിന് നല്‍കുന്നത്.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ മാര്‍ഗ നിര്‍ദേശമനുസരിച്ച് സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് പുറമേ തെരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികളിലും വാക്സിനെടുക്കാനുള്ള സൗകര്യം ഒരുക്കുന്നതാണ്.
Discussion about this post