കൊല്ലം : ഇടത് സ്ഥാനാര്‍ത്ഥിയായോ മറ്റേതെങ്കിലും പാര്‍ട്ടി അംഗമായോ മത്സരിക്കാന്‍ ആഗ്രഹമില്ലെന്ന് നടന് കൊല്ലം തുളസി. കലാകാരനായ താന്‍ രാഷ്ട്രീയത്തില്‍ പോയത് തെറ്റായി പോയെന്നും ഇനി ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും അംഗമാകാന്‍ താനില്ലെന്നും കൊല്ലം തുളസി പറഞ്ഞു. ഒരു സ്വകാര്യ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് കൊല്ലം തുളസി ഇക്കാര്യം പറഞ്ഞത്.
‘ഇനി ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ അംഗമാകാനോ പ്രവര്‍ത്തിക്കാനോ താത്പര്യമില്ല. ബി.ജെ.പി. വിട്ട് സി.പി.എമ്മില്‍ ചേരാന്‍ പോകുന്നുവെന്നും ഇടത് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ അതെല്ലാം തെറ്റാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള താത്പര്യം കൊണ്ടാണ് ബി.ജെ.പിയില്‍ പോയത്. എന്നാല്‍ പാര്ട്ടിക്കാര് അത് മുതലെടുക്കുകയായിരുന്നു. ശബരിമല വിഷയവുമായി ഉണ്ടായ പ്രശ്നത്തില്‍ പാര്ട്ടിക്കാര് ആരും കൂടെനിന്നില്ല. അതേസമയം ഇനി കൊല്ലം തുളസി എന്ന കലാകാരനായി ജീവിക്കാനാണ് താത്പര്യപ്പെടുന്നത്. ഇനി രാഷ്ട്രീയത്തിലേക്കില്ല’. – കൊല്ലം തുളസി പറഞ്ഞു.
Discussion about this post