ഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി സമയം പാഴാക്കരുതെന്ന് കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി. ആനന്ദ് ശര്‍മ, ഗുലാം നബി ആസാദ് എന്നിവരെ പരാമര്‍ശിച്ചുകൊണ്ടായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
‘വ്യക്തിപരമായ സൗകര്യങ്ങള്‍ ലക്ഷ്യം വെച്ച് നേട്ടങ്ങളുണ്ടാക്കാന്‍ ശ്രമിക്കുകയും നരേന്ദ്ര മോദിക്ക് സ്തുതി ഗീതം പാടുകയും ചെയ്യുന്ന ഒരുവിഭാഗം കോണ്‍ഗ്രസ് നേതാക്കളുടെ നടപടി അവസാനിപ്പിക്കണം. പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയാണ് അവര്‍ ചെയ്യേണ്ടത്, അവരെ വളര്‍ത്തിക്കൊണ്ടുവന്ന പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുകയല്ല. അധീര്‍ രഞ്ജന്‍ ചൗധരി ട്വീറ്റില്‍ കുറിച്ചു.
Discussion about this post