കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച മുതിര്‍ന്ന നേതാവ് ബിജെപിയില്‍ ചേര്‍ന്നു. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും അസാന്‍സോള്‍ മുന്‍ മേയറുമായിരുന്ന ജിതേന്ദ്ര തിവാരിയാണ് പാര്‍ട്ടിയില്‍ ചേര്‍ന്നത്. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ ദിലീപ് ഘോഷിന്റെ സാന്നിധ്യത്തില്‍ ശ്രീരാംപൂര്‍ ഹൂഗ്ലിയില്‍ നടന്ന ചടങ്ങിലാണ് അദ്ദേഹം പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.
നാടിന്റെ വികസനത്തിന് വേണ്ടി പ്രവര്‍ത്തിക്കാനാണ് ബിജെപിയില്‍ ചേര്‍ന്നത് എന്ന് പാര്‍ട്ടി അംഗത്വം സ്വീകരിച്ച ശേഷം അദ്ദേഹം പറഞ്ഞു. തൃണമൂലില്‍ തനിക്ക് ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ സാധിച്ചിരുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച് ബിജെപി അംഗത്വം സ്വീകരിച്ച സുവേന്ദു അധികാരിയ്ക്ക് പിന്നാലെ ജിതേന്ദ്ര തിവാരിയും രാജി സമര്‍പ്പിച്ചിരുന്നു. പാര്‍ട്ടിയില്‍ നിന്നും തുടര്‍ച്ചായി അവഗണന നേരിടുന്നതിനാലാണ് രാജിവെക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് ജിതേന്ദ്ര തിവാരി ബിജെപി അംഗത്വം സ്വീകരിച്ചിരിക്കുന്നത്.
Discussion about this post