സൂപ്പര്‍ഹിറ്റ് മോഹന്‍ലാല്‍ ചിത്രം ദൃശ്യം 2 വിനെക്കുറിച്ചുള്ള ബംഗ്ലാദേശ് പൊലീസിലെ ഒരു അഡീഷണല്‍ സൂപ്രണ്ടിന്റെ പ്രതികരണം സമൂഹിക മാദ്ധ്യമങ്ങളില്‍ വൈറലാകുകയാണ്. അഡീഷണല്‍ സൂപ്രണ്ടായ മഷ്രൂഫ് ഹൊസൈനാണ് സിനിമയെ പുകഴ്ത്തി രംഗത്തെത്തിയത്.
പൊലീസ് അക്കാദമിയില്‍ ദൃശ്യം 2 നിര്‍ബന്ധമായും കാണിക്കേണ്ട ചിത്രമാണ്. എങ്ങനെയായിരിക്കണം കുറ്റാന്വേഷണ മനസ് എന്ന് ഈ സിനിമ കാണിച്ചു തരുന്നുണ്ട്. പൊലീസുകാര്‍ ആകുന്നവര്‍ക്കും അല്ലാത്തവര്‍ക്കും സിനിമ മികച്ച ദൃശ്യാനുഭവമാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ഹൊസെെന്റെ കുറിപ്പ് സിനിമാ അണിയറ പ്രവര്‍ത്തകര്‍ ദൃശ്യം 2-വിന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവച്ചിട്ടുണ്ട്.
സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ തന്റെ കുറിപ്പ് പങ്കുവെച്ചതില്‍ സന്തോഷവും ആശ്ചര്യവും പ്രകടിപ്പിച്ച് ഹൊസെെന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ രംഗത്തെത്തി. തന്റെ പോസ്റ്റ് ദൃശ്യം 2 വിന്റെ പേജില്‍ പങ്കുവെച്ചതിന്റെ സ്ക്രീന്‍ ഷോട്ട് സഹിതം പങ്കുവച്ചുകൊണ്ടായിരുന്നു അദ്ദേഹം തന്റെ സന്തോഷം ഫേസ്ബുക്കിലൂടെ അറിയിച്ചത്.
മോഹന്‍ലാല്‍-ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ ദൃശ്യം 2 ഫെബ്രുവരി 19ന് ആമസോണ്‍ പ്രൈമിലാണ് റിലീസ് ചെയ്തത്. മലയാളത്തില്‍ വന്‍ വിജയമായ ചിത്രം തെലുങ്കിലേക്കും ഹിന്ദിയിലേക്കും റീമേക്ക് ചെയ്യാന്‍ ഒരുങ്ങുന്നതായ വാര്‍ത്തകളും ഇതിനോടകം പുറത്തുവന്നു കഴിഞ്ഞു. തെലുങ്കില്‍ വെങ്കിടേഷ് ആണ് നായകന്. ഹിന്ദിയില്‍ അജയ് ദേവ്ഗണും താബുവുമാണ് പ്രധാന വേഷത്തിലെത്തുന്നത്.
Discussion about this post