ഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന് രവി ശാസ്ത്രിക്കു പിന്നാലെ കോവിഡ്-19 പ്രതിരോധ വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ച് മുന്‍ ഇന്ത്യന്‍ താരം മദന്‍ ലാല്‍.
രണ്ടാം ഘട്ട വാക്സിന് വിതരണമാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. ഡല്‍ഹിയിലെ ജീവന് ഹോസ്പിറ്റല്‍ ആന്‍ഡ് നേഴ്സിങ് ഹോമില്‍ നിന്നാണ് മദന്‍ ലാല്‍ കോവിഡ് പ്രതിരോധ വാക്സിന് സ്വീകരിച്ചത്.
നേരത്തെ അഹമ്മദാബാദിലെ അപ്പോളോ ആശുപത്രിയില്‍ വച്ചാണ് രവി ശാസ്ത്രി കോവിഡ് വാക്സിന് സ്വീകരിച്ചത്.
‘കോവിഡ് 19-ന് എതിരായ പോരാട്ടം. വാക്സിന് സ്വീകരിച്ചതില്‍ അഭിമാനിക്കുന്നു. ജീവന് ഹോസ്പിറ്റല്‍ ആന്‍ഡ് നേഴ്സിങ് ഹോം ഇത് നന്നായി സംഘടിപ്പിച്ചു.’, കുത്തിവെയ്പ്പ് എടുക്കുന്ന ചിത്രത്തിനൊപ്പം മദന്‍ ലാല്‍ കുറിച്ചു.
Discussion about this post