ചേര്‍ത്തല: ആലപ്പുഴ വയലാറിലെ ആര്‍എസ്‌എസ് പ്രവർത്തകൻ നന്ദുകൃഷ്ണയുടെ കൊലപാതകത്തില്‍ ഒരു എസ്ഡിപിഐ പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍. അരൂക്കുറ്റി വടുതല സഫീര്‍ മന്‍സിലില്‍ അബ്ദുല്‍ ഗഫാറാണ് (48) അറസ്റ്റില്‍ ആയിരിക്കുന്നത്. ഇയാള്‍ എസ്ഡിപിഐ വടുതല ബ്രാഞ്ച് പ്രസിഡന്റാണെന്ന് ഡിവൈഎസ്പി വിനോദ്പിള്ള പറഞ്ഞു.
ഇയാളെ കോടതിയില്‍ ഹാജരാക്കി. അതേസമയം അറസ്റ്റിലായവരുടെ എണ്ണം 9 ആയി. ആകെ 25 പേരാണ് പ്രതികള്‍. കൊലപാതകത്തില്‍ ആദ്യം അറസ്റ്റ് ചെയ്ത് റിമാന്‍ഡിലായ 8 പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുകയുണ്ടായി. 8 വരെയാണ് കസ്റ്റഡി കാലാവധി.
Discussion about this post