കിഫ്ബിക്കെതിരായ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ നീക്കത്തിനെതിരെ വിമര്‍ശനവുമായി ധനമന്ത്രി തോമസ് ഐസക് രംഗത്ത്. കിഫ്ബിക്കെതിരെ ഫെമ നിയമം ലംഘിച്ചുവെന്നാരോപിച്ച് കേന്ദ്ര അന്വേഷണ ഏജന്‍സി എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയാണ് ധനമന്ത്രിയുടെ പ്രതികരണം.
കിഫ്ബിയെ ഇഡി ഒരു ചുക്കും ചെയ്യില്ലെന്നും ഏറ്റുമുട്ടാനാണ് കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനമെങ്കില്‍ നേരിടാന്‍ തയ്യാറാണെന്നുമാണ് തോമസ് ഐസക്കിന്റെ പ്രതികരണം.
വിദേശ സഹായം സ്വീകരിക്കുന്നതില്‍ കേന്ദ്രസര്‍ക്കാറിന്റെ അനുമതി വാങ്ങിയില്ലെന്നും കിഫ്ബി ഫെമ നിയമം ലംഘിച്ചുവെന്നുമാരോപിച്ചാണ് ഇഡി കിഫ്ബിക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
കിഫ്ബി സിഇഒയ്ക്കും ഡെപ്യൂട്ടി സിഇഒയ്ക്കും അടുത്ത ആഴ്ച ചോദ്യം ചെയ്യലിന് ഹാജരാവാന്‍ നോട്ടീസ് നല്‍കിയിരിക്കുകയാണ്.
Discussion about this post