ഡല്‍ഹി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മയ്ക്കെതിരെ ബിബിസി റേഡിയോയിലെ തത്സമയ ഷോയില്‍ അധിക്ഷേപകരമായ പരാമര്‍ശം. പരിപാടിയിലേക്ക് വിളിച്ച ശ്രോതാവാണ് പ്രധാനമന്ത്രിയുടെ അമ്മയെ അധിക്ഷേപിക്കുന്ന തരത്തില്‍ സംസാരിച്ചത്.
ബിബിസി ഏഷ്യന്‍ നെറ്റ്വര്‍ക്കിന്റെ ‘ബിഗ് ഡിബേറ്റ്’ റേഡിയോ ഷോയ്ക്കിടെയാണ് സംഭവം. യുകെയിലെ സിഖുകാര്‍ക്കും ഇന്ത്യക്കാര്‍ക്കുമെതിരായ വംശീയതയെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെ, സര്‍ക്കാര്‍ പാസാക്കിയ മൂന്ന് കാര്‍ഷിക പരിഷ്കാരങ്ങളെത്തുടര്ന്ന് ഡല്‍ഹിയില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധത്തെക്കുറിച്ച് ചര്‍ച്ച നടന്നു. ഷോയ്ക്കിടെ, വിളിച്ചവരില്‍ ഒരാള്‍ പ്രധാനമന്ത്രി മോദിയുടെ അമ്മ ഹീരബെന്‍ മോദിക്കെതിരെ നിന്ദ്യമായ വാക്കുകള്‍ ഉപയോഗിച്ച് സംസാരിക്കുകയായിരുന്നു.
സംഭവത്തിന്റെ വീഡിയോ ട്വിറ്ററില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതോടെ നിരവധി പേരാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.
Discussion about this post