മുഖ്യമന്ത്രി പിണറായി വിജയന് കോവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചു. തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിലെ വാക്സിനേഷന് കേന്ദ്രത്തിലെത്തിയാണ് മുഖ്യമന്ത്രി കുത്തിവയ്പ് എടുത്തത്.
രാവിലെ 11 മണിയോടു കൂടിയാണ് മുഖ്യമന്ത്രി ആശുപത്രിയിലെത്തിയത്. കോവിഷീല്‍ഡ് വാക്സിനാണ് സ്വീകരിച്ചതെന്നാണ് വിവരം.
ചൊവ്വാഴ്ച ആരോഗ്യമന്ത്രി കെ.കെ.ശൈലജ, കടന്നപ്പള്ളി രാമചന്ദ്രന് അടക്കമുള്ള മന്ത്രിമാര്‍ പ്രതിരോധ കുത്തിവയ്പെടുത്തിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ കോവിഡ് വാക്സിനേഷന് കേന്ദ്രത്തില്‍ നിന്നാണ് ആരോഗ്യ മന്ത്രി കോവിഡ് വാക്സിന് സ്വീകരിച്ചത്. കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെത്തിയാണ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് കോവിഡ് വാക്സിന് സ്വീകരിച്ചത്.
Discussion about this post