തിരുവനന്തപുരം: കേരളത്തില്‍ ജോലി കിട്ടണമെങ്കില്‍ ഡി.വൈ.എഫ്.ഐയില്‍ ചേരുകയോ അല്ലെങ്കില്‍ സി.പി.എം നേതാക്കളുടെ ബന്ധുക്കളാകുകയോ ചെയ്യേണ്ട സ്ഥിതിയാണെന്ന് ജസ്റ്റിസ് കെമാല്‍ പാഷ. മൂന്നും നാലും ചങ്കും മത്തങ്ങയുമുണ്ടെന്ന് പറയുന്നവര്‍ ഇത്തരം ജീവിത സമരങ്ങള്‍ കൂടി കാണണമെന്നും കെമാല്‍ പാഷ പറഞ്ഞു. സി.പി.ഒ ഉദ്യോഗാര്‍ഥികളുടെ അനിശ്ചിതകാല സമരത്തിന്റെ 25ാം ദിവസത്തില്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ നടന്ന മഹാസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു കെമാല്‍ പാഷ.
സി.പി.ഒ ഉദ്യോഗാര്‍ഥികളുടേത് ജീവിക്കാന്‍ വേണ്ടിയുള്ള സമരമാണ്. പുതിയ ലിസ്റ്റ് വരുന്നതുവരെ നിലവിലെ ലിസ്റ്റിന്റെ കാലാവധി നീട്ടിക്കൊടുക്കണം. എല്ലാം ശരിയാക്കാന്‍ വന്നവര്‍ എന്തുകൊണ്ട് സമരക്കാരുടെ പ്രശ്നം പരിഹരിക്കുന്നില്ല.
ഈ സമരക്കാരുടെ കണ്ണീര് കാണാന്‍ സ്വേച്ഛാധിപതികള്‍ക്ക് കഴിയണം. ഗാന്ധിജിയുടെ നിരാഹാര സമരം ക്രൂരന്മാരായ ബ്രിട്ടീഷുകാരുടെപോലും കണ്ണുതുറപ്പിച്ചിട്ടുണ്ട്. പക്ഷേ, അതിജീവനസമരം നടത്തുന്ന ഈ നിസ്സഹായരുടെ കണ്ണീരും സമരവും ഇവിടെത്ത രാജാക്കന്മാര്ക്കുമുന്നില് വിലപ്പോകുന്നില്ല. പി.എസ്.സി നോക്കുകുത്തിയാണിപ്പോള്‍. സര്‍വകലാശാലകളെല്ലാം നേതാക്കളുടെ ഭാര്യമാര്‍ക്ക് പതിച്ചുകൊടുത്തിരിക്കുകയാണെന്നും കെമാല്‍ പാഷ പറഞ്ഞു.
Discussion about this post