ഡല്‍ഹി : മോദിയെ അപകീര്‍ത്തിപെടുത്തിയെന്ന പരാതിയില്‍ ഗുജറാത്തിലെ ഒരു വാര്‍ത്താ ചാനലായ ജി എസ് ടി വിക്ക് ഐ ബി നോട്ടീസ് അയച്ചു. രാഷ്ട്രീയ നേതാവെന്ന നിലയില്‍ മോദിയെ വിമര്‍ശിക്കാനുള്ള അവകാശം ചാനലിനുണ്ടെങ്കിലും എന്നാല്‍ ചാനല്‍ മനപൂര്‍വ്വം പ്രധാനമന്ത്രിയെ അപകീര്‍ത്തി പെടുത്തി എന്ന് കാണിച്ചാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
‘സ്വഛ് ഭാരത് അഭിയാന്’ പദ്ധതിക്ക് രൂപം നല്കിയ ആള് ഗാന്ധിജിയുടെ ആദര്‍ശങ്ങളിലും അദ്ദേഹത്തിന്റെ ലാളിത്യത്തിലും വിശ്വസിക്കുന്നില്ല, മാത്രവുമല്ല 9 ലക്ഷം രൂപയുള്ള കോട്ട് ധരിക്കുകയും വിലകൂടിയ കാറുകള്‍ ഉപയോഗിക്കുന്നു എന്നിങ്ങനെയായിരുന്നു ചാനലിന്റെ വിമര്‍ശനം .നോട്ടീസില്‍ പ്രധാനമന്ത്രിയുടെ പേര് പറയുന്നതിന് പകരം ‘ആദരണീയമായ പദവി വഹിക്കുന്ന’ നേതാവിനെ വിമര്‍ശിച്ചതിനുള്ള വിശദീകരണമാണ് മന്ത്രാലയം ആവശ്യപ്പെട്ടത്.
മഹാത്മഗാന്ധിയുടെ മരണ വാര്‍ഷിക ദിനമായ ജനുവരി 30ന് പ്രക്ഷേപണം ചെയ്ത പരിപാടിയിയാണ് വിവാദനമായത് .സസ്പെന്ഷന് ഉള്‍പ്പടെയുള്ള നടപടികള്‍ ചാനലിനെതിരെ ഉണ്ടാകുമെന്നാണ് കരുതുന്നത്.
Discussion about this post