ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് ആദ്യ ഡോസ് കൊവിഡ് വാക്സിന് സ്വീകരിച്ചു. ലോക് നായക് ജയ് പ്രകാശ് നാരായണ്‍ ആശുപത്രിയിലെത്തിയാണ് അദ്ദേഹം കുത്തിവെപ്പെടുത്തത്.
അദ്ദേഹത്തിന്റെ മാതാപിതാക്കളും വാക്സിന് സ്വീകരിച്ചു. വാക്സിന് എടുത്തതിനെ തുടര്‍ന്ന് ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലെന്നും തങ്ങളുടെ ഉൗഴം അനുസരിച്ച് എല്ലാവരും വാക്സിന് സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. 52 വയസുകാരനായ പ്രമേഹരോഗിയാണ് കെജ്രിവാള്.
രാജ്യത്ത് രണ്ടാംഘട്ട വാക്സിന് വിതരണം ആരംഭിച്ചതോടെയാണ് മുഖ്യമന്ത്രിമാര്‍ ഉള്‍പ്പെടെ വാക്സിന് സ്വീകരിച്ചത്. 60വയസിന് മുകളിലുള്ളവര്‍ക്കും അസുഖബാധിതരായ 45 വയസിന് മുകളിലുള്ളവര്‍ക്കുമാണ് രണ്ടാംഘട്ടത്തില്‍ വാക്സിന് നല്‍കുക.
Discussion about this post