തുര്‍ക്മെനിസ്ഥാന്‍ സേനയ്ക്ക് പ്രത്യേക യുദ്ധ പരിശീലനം നല്കി ഇന്ത്യന്‍ സൈന്യം. ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദ ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് സേന പരിശീലനം നല്‍കുന്നത്. ഇന്ത്യന്‍ സൈന്യം ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഇതിന്റെ ദൃശ്യങ്ങളും സൈന്യം പങ്കുവെച്ചിട്ടുണ്ട്.
ഇന്ത്യന്‍ സൈന്യത്തിന്റെ സ്പെഷ്യല്‍ ഫോഴ്സ് ട്രെയിനിംഗ് സ്കൂളിലാണ് തുര്‍ക്മെനിസ്ഥാന്‍ സ്പെഷ്യല്‍ ഫോഴ്സിന് പരിശീലനം നല്‍കുന്നത്. ഹിമാചല്‍ പ്രദേശിലെ നഹാനിലാണ് എസ്.എഫ്.ടി.എസ് പ്രവര്‍ത്തിക്കുന്നത്. കോംമ്പാറ്റ് ഫ്രീ കോള്‍ എന്ന പരിശീലനമാണ് സേനയ്ക്ക് ഇന്ത്യന്‍ സൈന്യം നല്‍കുന്നത്.
കഴിഞ്ഞ മാസം എസ്.എഫ്.ടി.എസില്‍ ആദ്യ ഘട്ട സ്കൈ ഡൈവിംഗില്‍ പരിശീലനം നടന്നിരുന്നു. ഇന്ത്യയില്‍ നിന്നും തുര്‍ക്മെനിസ്ഥാനില്‍ നിന്നുമുള്ള 16 സ്പെഷ്യല്‍ ടാസ്ക് ഉദ്യോഗസ്ഥരാണ് ഇതില്‍ പങ്കെടുത്തത്. അടുത്ത ഓഗസ്റ്റില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ സ്പെഷ്യല്‍ ഫോഴ്സ് തുര്‍ക്മെനിസ്ഥാന്‍ അഷ്ഗാബത്ത് സന്ദര്‍ശിക്കും.
Discussion about this post