കണ്ണൂര്‍: മാഹിയില്‍ വാഹന പരിശോധനയ്ക്കിടെ 18 കിലോ സ്വര്‍ണം പിടിച്ചെടുത്തു. പൂഴിത്തല ചെക്ക്പോസ്റ്റില്‍ വച്ചാണ് വ്യാഴാഴ്ച സ്വര്‍ണം പിടികൂടിയത്.
തെരഞ്ഞെടുപ്പിന്റെ ഭാഗമായി ആണ് പരിശോധന നടന്നത്. മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള മഹീന്ദ്രാ വാഹനത്തില്‍ നിന്നാണ് സ്വര്‍ണം പിടിച്ചത്.
കേരളത്തിലെ പ്രമുഖ ജൂവലറികളിലേക്ക് വിതരണം ചെയ്യുവാന്‍ കൊണ്ടുപോകുന്നതാണ് ഈ സ്വര്‍ണ്ണമെന്നാണ് വാഹനത്തിലുണ്ടായിരുന്നവര്‍ പറഞ്ഞത്. രേഖകള്‍ പരിശോധിച്ചു വരികയാണെന്ന് മാഹി അഡ്മിനിസ്ട്രേറ്റര്‍ അറിയിച്ചു.
Discussion about this post