സുരേഷ് ഗോപി- ജോഷി കൂട്ടുകെട്ടിലൊരുങ്ങുന്ന പുതിയ ചിത്രമായ ‘പാപ്പന്റെ ചിത്രീകരണം ആരംഭിച്ചു. ക്രൈം ത്രില്ലറാണ് സിനിമ.’പാപ്പന് ലുക്കിലുള്ള’ ഒരു ചിത്രം സുരേഷ് ഗോപി ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്.
ചിത്രത്തില്‍ മാത്യു പാപ്പന് എന്ന പൊലീസ് ഉദ്യോഗസ്ഥനായിട്ടാണ് സുരേഷ് ഗോപി എത്തുന്നത്.
ഗോകുല്‍ സുരേഷും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. സണ്ണി വെയ്ന്‍, ആശ ശരത്, കനിഹ, ചന്ദുനാഥ്, വിജയരാഘവന്, ടിനി ടോം, ഷമ്മി തിലകന് തുടങ്ങി വമ്പന്‍ താര നിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡേവിഡ് കാച്ചപ്പിള്ളി ആണ് സിനിമ നിര്‍മിക്കുന്നത്.
As Abraham Mathew Mathan in Joshiy's #Paappan
Posted by Suresh Gopi on Thursday, March 4, 2021
സുരേഷ് ഗോപിയുടെ 252-മത്തെ ചിത്രമാണ് പാപ്പന്. ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സുരേഷ് ഗോപിയും ജോഷിയും ഒന്നിക്കുന്നത് എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. ലേലം, വാഴുന്നോര്‍, ക്രിസ്റ്റ്യന്‍ ബ്രദേഴ്സ് ഉള്‍പ്പടെ നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ ഇവരുടെ കൂട്ടുകെട്ടില്‍ പിറന്നിട്ടുണ്ട്.
Discussion about this post