ജയ്പൂര്‍: ഇന്ത്യന്‍ അതിര്‍ത്തിയിലേയ്ക്ക് അതിക്രമിച്ച് കയറാന്‍ ശ്രമിച്ച പാക് ഭീകരനെ സുരക്ഷാ സേന വെടിവെച്ച് കൊലപ്പെടുത്തി. അനുപ്ഗറിലെ ശ്രീ ഗംഗാനഗര്‍-ബികാനേര്‍ പ്രദേശത്ത് കൂടെയാണ് ഇയാള്‍ രാജ്യത്തേയ്ക്ക് അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ചത്.
കഴിഞ്ഞ ദിവസം രാവിലെയോടെയായിരുന്നു സംഭവം. സംശയാസ്പദമായ സാഹചര്യത്തിലാണ് ഇയാള്‍ അതിര്‍ത്തി കടക്കുന്നതായി കണ്ടത്. തുടര്‍ന്ന് സുരക്ഷാ സേന ഇയാളോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ പിന്മാറാന് തയ്യാറാകാതിരുന്നതോടെ ഭീകരന് നേരെ സുരക്ഷാ സേന വെടിയുതിര്‍ക്കുകയായിരുന്നു.
ഭീകരന്റെ മൃതദേഹം പോലീസിന് കൈമാറിയതായി സേന അറിയിച്ചു. സംഭവസ്ഥലത്ത് അന്വേഷണം പുരോഗമിക്കുകയാണ്.
Discussion about this post