ബെംഗളൂരു : ബംഗ്ലാദേശ് എ ടീമിനെതിരായ ഒന്നാം ഏകദിന മല്‍സരത്തില്‍ ഇന്ത്യ എ ടീമിന് മികച്ച സ്കോര്‍. ഭേദപ്പെട്ട രീതിയില്‍ ബാറ്റു ചെയ്ത ഇന്ത്യ സഞ്ജു സാംസണുള്‍പ്പെടെ നാലു താരങ്ങള്‍ നേടിയ അര്‍ധസെഞ്ചുറികളുടെ കരുത്തിലാണ് മികച്ച സ്കോറിലേക്കെത്തിയത്. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ എ മായങ്ക് അഗര്‍വാള്‍ (56), സഞ്ജു വി. സാംസണ് (73), ഗുര്‍കീരത് സിങ് (65) റിഷി ധവാന് (പുറത്താകാതെ 56) എന്നിവരുടെ അര്‍ധ സെഞ്ചുറികളുടെ മികവില്‍ നിശ്ചിത 50 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 322 റണ്‍സ് എടുത്തു.
ബംഗ്ലദേശിനായി ഷാഫിയുല്‍ ഇസ്ലാം, നാസിര്‍ ഹുസൈന് എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 25 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 129 റണ്‍സ് എന്ന നിലയിലാണ് ബംഗ്ലദേശ്.
നേരത്തെ, ടോസ് നേടിയ ബംഗ്ലദേശ് ഇന്ത്യ എയെ ബാറ്റിങ്ങിനയയ്ക്കുകയായിരുന്നു. അതേസമയം, മല്‍സര പരിചയത്തിനായി കളത്തിലിറങ്ങിയ സീനിയര്‍ ടീം അംഗം സുരേഷ് റെയ്ന 28 പന്തില്‍ 16 റണ്‍സ് എടുത്ത് പുറത്തായി. ഉന്മുക്ത് ചന്ദ് (16), മനീഷ് പാണ്ഡെ (1), കേദാര്‍ യാദവ് (0), കരണ്‍ ശര്‍മ (പുറത്താകാതെ 11) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം.
Discussion about this post