മുല്‍ട്ടാന്‍: പാകിസ്ഥാനില്‍ ഹിന്ദു കുടുംബത്തിലെ അഞ്ചു പേരെ ദുരൂഹ സാഹചര്യത്തില്‍ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ചയാണ് സംഭവം. റഹീം യാര് ഖാന് നഗത്തില്‍നിന്ന് 15 കിലോ മീറ്റര്‍ അകലെ അബൂദബി കോളനിയില്‍ താമസിക്കുന്നവരാണ്.
കഴുത്തിന് വെട്ടേറ്റ നിലയില്‍ കൊല്ലപ്പെട്ടത്. കത്തിയും കോടാലിയും ഉള്‍പ്പെടെ കൊലക്കുപയോഗിച്ച ആയുധങ്ങള്‍ വീട്ടില്‍ നിന്ന് പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
കൊല്ലപ്പെട്ടവരില്‍ ഒരാള്‍ മേഘ്വാള് ഹിന്ദുവായ രാംചന്ദ്(35)ആണെന്നും ഇയാള്‍ ടൈലറിങ് ഷോപ്പ് നടത്തി വരികയാണെന്നും റഹീം യാര് ഖാന് കോളനിയിലെ സാമൂഹ്യപ്രവര്‍ത്തകനായ ബീര്‍ബല്‍ ദാസ് പറഞ്ഞു.
Discussion about this post