തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള എന്‍ഡിഎ പ്രചാരണ മുദ്രാവാക്യം പ്രഖ്യാപിച്ചു. ‘പുതിയ കേരളം മോദിക്കൊപ്പം’ എന്നതാണ് മുദ്രാവാക്യം. ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന് നയിച്ച വിജയ യാത്രയുടെ സമാപന സമ്മേളനത്തിവെച്ച് ആഭ്യന്തര മന്ത്രി അമിത് ഷായാണ് മുദ്രാവാക്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
ഉറപ്പാണ് എല്‍ഡിഎഫ്, നാട് നന്നാക്കാന്‍ യുഡിഎഫ് എന്നീ പ്രചാരണ വാചകങ്ങള്‍ നേരത്തെ എല്‍ഡിഎഫും യുഡിഎഫും പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എന്‍ഡിഎയും മുദ്രാവാക്യം പ്രഖ്യാപിച്ചത്.
Discussion about this post