കോഴിക്കോട്: സംസ്ഥാന സര്‍ക്കാര്‍ നടത്തിയ എമര്‍ജിങ് കേരള നിക്ഷേപക സംഗമം പരാജയത്തിലേക്കെന്ന്വിവരാവകാശ രേഖകള്‍ സൂചിപ്പിക്കുന്നു.’എമെര്‍ജിംഗ് കേരള’പ്രാബല്യത്തില്‍ വന്നിട്ട് മൂന്ന് വര്‍ഷം പിന്നിടുമ്പോള്‍ പ്രഖ്യാപിച്ച 177 പദ്ധതികളില്‍ രണ്ടെണ്ണം മാത്രമാണ് നടപ്പിലാക്കാനായതെന്നും രേഖകള്‍ സൂചിപ്പിക്കുന്നു.
എന്നാല്‍ നടപ്പിലാക്കാത്ത പദ്ധതിക്കായി ഇതുവരെ ഇരുപത് കോടിയോളം രൂപ ചെലവായെന്നും വിവരാവകാശനിയമപ്രകാരം ലഭിച്ച രേഖയില്‍ കെഎസ്ഐഡിസി വ്യക്തമാക്കുന്നു. 2012 സെപ്തംബര്‍ 12 നാണ് എമര്‍ജിങ് കേരള നിക്ഷേപക സംഗമം സര്‍ക്കാര്‍ സംഘടിപ്പിച്ചത്.
ഭാരത് പെട്രോളിയം കൊച്ചിയില്‍ സ്ഥാപിച്ച പെട്രോകെമിക്കല്‍ പ്ലാന്റിന്റെ ശേഷി വര്‍ധിപ്പിക്കലും, തിരുവനന്തപുരം എഞ്ചിനിയറിംഗ് കോളേജില്‍ മെഴ്സിഡന്‍സ് ബെന്‍സ് നടത്തുന്ന ഡിപ്ലോമാ കോഴ്സുമാണ് പദ്ധതികളായി ചൂണ്ടിക്കാട്ടുന്നത്. പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കായി ഇതുവരെ 19.73 കോടി രൂപ ചെലവായെന്നും കെഎസ്ഐഡിസി വെളിപ്പെടുത്തുന്നു. വന്‍ തൊഴില്‍ സാധ്യത ലക്ഷ്യമിട്ട പദ്ധതിക്ക് എത്ര തൊഴിലവസരങ്ങള്‍ നല്കാന് കഴിയുമെന്നത് ഇനിയും തിട്ടപ്പെടുത്താനായിട്ടില്ലെന്നും വിവരാവകാശ രേഖ പറയുന്നു.
Discussion about this post