ഗോരഖ്പൂര്‍: ആള്‍മാറാട്ടം നടത്തി പെണ്‍കുട്ടിയെ വിവാഹം കഴിച്ചശേഷം മതം മാറണമെന്ന് ആവശ്യപ്പെട്ട് മര്‍ദ്ദിച്ച ഭര്‍ത്താവ് അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ഗോരഖ്പൂറിലാണ് സംഭവം. മൈനുദ്ദീന്‍ എന്നയാളെയാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു.
ഇയാള്‍ മുന്ന യാദവ് എന്ന വ്യാജ പേരില്‍ പെണ്‍കുട്ടിയെ പരിചയപ്പെട്ടു. പിന്നീട് കൂടുതല്‍ അടുപ്പമായതോടെ ക്ഷേത്രത്തില്‍ വച്ച് വിവാഹിതരായി. എന്നാല്‍ വിവാഹശേഷം തന്റെ യഥാര്‍ത്ഥ പേരും മതവും വെളിപ്പെടുത്തിയ മൈനുദ്ദീന്‍ പെണ്‍കുട്ടിയെ മതംമാറാന്‍ നിരന്തരം നിര്‍ബന്ധിച്ചു.
പെണ്‍കുട്ടി വിസമ്മതിച്ചതോടെ ഇയാള്‍ ഭാര്യയെ എപ്പോഴും മര്‍ദ്ദിക്കാന്‍ തുടങ്ങി. തുടര്‍ന്ന് മറ്റൊരു വിവാഹത്തിന് മൈനുദ്ദീന്‍ തയ്യാറെടുത്തു. ഇതറിഞ്ഞ സ്ത്രീ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് മൈനുദ്ദീന്‍ അറസ്റ്റിലായത്. ഇയാളെ സഹായിച്ചതിന് അനുജന് റഹ്മാന് അലിയെയും കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ക്ക് ഇരുവര്‍ക്കുമെതിരെ യുപി സര്‍ക്കാര്‍ പുതുതായി പാസാക്കിയ മതപരിവര്‍ത്തന നിരോധന നിയമപ്രകാരം കേസെടുത്തു.
Discussion about this post