ഛത്തീസ്ഗഡില്‍ ഏഴ് മാവോയിസ്റ്റുകള്‍ അറസ്റ്റില്‍. ബിജാപൂര്‍ ജില്ലയിലെ മൂന്നിടങ്ങളില്‍ നിന്നുമാണ് ഭീകരരെ പിടികൂടിയത്. മോട്ടി താട്ടി, പക്ലു താട്ടി, സോദി സിംഗ, സുരേഷ് ബര്‍സ, പോട്ടം ബുധ്രാം, വിഷ്ണു താട്ടി, ബര്‍സ മാംഗു എന്നിവരെയാണ് അറസ്റ്റ് ചെയ്തതെന്ന് സുരക്ഷാ സേന അറിയിച്ചു.
ഡിസ്ട്രിക്റ്റ് ഫോഴ്സും ഡിസ്ട്രിക്റ്റ് റിസര്‍വ്വ് ഗാര്‍ഡും സംയുക്തമായി ഗാര്‍ഡും ചേര്‍ന്ന് മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് തെരച്ചില്‍ നടത്തിയത്. ഗംഗലൂര്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ നിന്നും നാല് പേരെയും, ബസഗുഡ പോലീസ് സ്റ്റേഷനില്‍ നിന്നും മൂന്ന് പേരെയുമാണ് അറസ്റ്റ് ചെയ്തത്.
Discussion about this post