റെജി കുമാര്‍
അന്തംവിട്ട മിന്നി എന്തും ചെയ്യും, എന്നാല്‍ സീപ്പീയെമ്മിന് രാമന്‍പിള്ള സാറിനോടെങ്കിലും ചോദിക്കാമായിരുന്നു!
ഞാന്‍ ഓര്മ വച്ച കാലം മുതല്‍ ആര്‍എസ്എസ് ശാഖയില്‍ പോയ ആളാണ്. സുരേഷ് മിന്നി അങ്ങനെയാണോ എന്നറിയില്ല. മിന്നിയെ നേരിട്ടു പരിചയവുമില്ല. അദ്ദേഹം എന്തിന്റെയോ ‘അഖിലേന്ത്യാ പ്രചാരക്’, അഖിലേന്ത്യാ ശിക്ഷക്ക്’ ഒക്കെ ആയിരുന്നു എന്ന് വായിച്ചു. അറിയില്ല. ആയിരിക്കാം. ആറെസ്സെസ്സ് ആണെന്ന് മിന്നി പറയുന്നു. എന്തായാലും മിന്നി പോയ ആറെസ്സെസ്സ് അല്ല ഞാന്‍ പോയ ആറെസ്സെസ്സ് എന്ന് നിസ്സംശയം പറയാം.
‘മുസ്ലിം സഹോദരിമാരുടെ മുന്നില്‍ ഉടുപ്പൂരി നിന്നാല്‍ അവരൊക്കെ ബീജം നിക്ഷേപിക്കാന്‍ അവസരം തരും’ എന്ന് പഠിപ്പിക്കുന്ന ഏതു പ്രസ്ഥാനത്തിന്റെ നേതാവായിരുന്നു മിന്നി എന്നറിയില്ല. അങ്ങനെ നിന്നുകൊടുക്കാന്‍ മാത്രം തരംതാഴ്ന്ന സമൂഹമല്ല അവരെന്ന് എനിക്കുറപ്പുണ്ട്. (മിന്നി അങ്ങനെ നിന്നിട്ടുണ്ടോ എന്നറിയണം, ഇയാളെ വംശീയ അധിക്ഷേപത്തിനും അപമാനിക്കലിനും അറസ്റ്റ് ചെയ്തു വിചാരണ ചെയ്യണം). മിന്നി പറയുന്നതുപോലെ, അദാനി നിക്കറിട്ടു വന്ന് ക്ലാസ് എടുത്തത് ഏതു പ്രസ്ഥാനമാണ് എന്നറിയില്ല. മിന്നിച്ചേട്ടന് ദയവായി താന്‍ പ്രവര്‍ത്തിച്ച പ്രസ്ഥാനത്തിന്റെ ശരിയായ പേരൊന്നു പറയണം. എന്തായിരുന്നു പദവി എന്ന് കണ്ഫ്യൂഷന് തീര്‍ത്തു വ്യക്തമാക്കണം.
ഇനി സീപ്പീയെമ്മുകാരോട്: ഇത്തരം മിന്നികളെ ഒരുപാടങ്ങ് മിന്നിക്കരുത്. ലോകം വളരെ തുറന്നതാണിപ്പോള്. അതിനാല്‍ കാര്യങ്ങള്‍ ഗ്രഹിച്ചുവേണം ഒരാളെ കൂടെകൂട്ടാന്‍. ഇത്തരക്കാര്‍ ചുമ്മാതങ്ങ് സീസീയിലോ പീബീയിലോ കയറിപ്പോകാതെ നോക്കണം. അങ്ങനെ ചിലരൊക്കെ കയറിക്കയറി വെല്യ നേതാക്കളായതിന്റെ ഏനക്കേടാണ് പാര്‍ട്ടി ഇപ്പോള്‍ അനുഭവിക്കുന്നത്.
ഓക്കെ വാസുവോ അശോകനോ വേണ്ടാ, വേറെ ഒരുപാട് സാധാരണ ആറെസ്സെസ്സുകാര്‍ സീപ്പീയെമ്മിലും പലപ്പോഴായി എത്തിയിട്ടുണ്ടല്ലോ. അവരെക്കൂടി ആലോചനാ യോഗങ്ങളില്‍ പങ്കെടുപ്പിച്ചാല്‍ മിന്നിമാര് ഇത്തരം പമ്പരവിഡ്ഢിത്തം എഴുതി പാര്‍ട്ടിയെ ലോകത്തിനു മുന്നില്‍ ഇത്രത്തോളം നാറ്റിക്കില്ല.
ഒന്നുമില്ലെങ്കില്‍ ജനസംഘം മുതലേ സംഘപരിവാറില്‍ ഉള്ള രാമന്‍പിള്ള സാറിനോട് ചോദിച്ചാല്‍ മതിയായിരുന്നല്ലോ. അദ്ദേഹം ഇപ്പൊ സീപ്പീയെമ്മിന്റെ കൂടെയല്ലേ? ആറെസ്സെസ്സ്, ജനസംഘം, ബീജേപി പ്രവര്‍ത്തകര്‍ക്ക് ആശയങ്ങള്‍ പഠിക്കാന്‍ ഒരുപാട് പുസ്തകങ്ങളും ലഘുലേഖകളും എഴുതിയ ആളാണ് അദ്ദേഹം. മിന്നി പറയുന്ന ആറെസ്സെസ്സ് ആണോ അദ്ദേഹം ആറു പതിറ്റാണ്ടായി കണ്ട ആറെസ്സെസ്സ് എന്നൊന്നു ചോദിക്കണം. മിന്നി കയറിയതിനേക്കാള്‍ കൂടുതല്‍ അകത്തളങ്ങളില്‍ പിള്ള സാര്‍ കയറിയിട്ടുണ്ട്..!
എങ്ങനെയെങ്കിലും എവിടെങ്കിലും കയറിക്കൂടി പിടിച്ചുനില്‍ക്കാനുള്ള മിന്നിയുടെ ലക്ഷ്യം കണ്ണൂരിലെ മാടമ്പി സീപ്പീയെം നേതാക്കള്‍ക്ക് ഒരിക്കലും മനസ്സിലാവില്ല. ‘അന്തം വിട്ട പ്രതി എന്തും ചെയ്യും’ എന്നമട്ടിലാണല്ലോ ഇപ്പൊ ആ പാര്‍ട്ടിയിലെ കാര്യങ്ങളൊക്കെ. മിന്നിയുടെ സ്വന്തം സഹോദരന് മിന്നിയെപ്പറ്റി എഴുതിയതൊന്നു വായിച്ചിട്ടു വേണമായിരുന്നു കണ്ണൂര്‍ സഖാക്കള്‍ ഈ മിന്നല്പ്പിണറുമായി അന്തംവിട്ട് ആറെസ്സെസ്സിനെതിരെ ഓടിയിറങ്ങാന്‍. സണ്ണി ലിയോണിന്റെ മുഴുത്ത മുലകള്‍ കാട്ടി റേറ്റിംഗ് കൂട്ടുന്ന കൈരളി പീപ്പിള്‍ ചാനലിലെ ബ്രെയ്ക്കിംഗ് ഫ്ലാഷ് ന്യൂസ് കണ്ട് കയറുമായി ഇറങ്ങരുതായിരുന്നു..!
(‘പങ്കാളിയെ വഞ്ചിക്കുന്ന ആറിനം പുരുഷന്മാര്’ എന്ന് കൈരളി ചാനലില്‍ പുതിയ ലേഖനം! അടിപൊളി. സന്ദര്‍ഭോചിതം..!)
ഈ പാര്‍ട്ടി ബഹുജന മധ്യത്തില്‍ അവഹേളിക്കപ്പെടരുത് എന്ന് ഇനിയെങ്കിലും, തെക്കോട്ടുള്ള നേതാക്കള്‍ക്കെങ്കിലും, തോന്നിയാല്‍ നല്ലത്. സീപ്പീയെം പോലെ ആറെസ്സെസ്സും ജനങ്ങള്‍ക്കു മുന്നില്‍ ഒരു തുറന്ന പുസ്തകമാണ് എന്നോര്‍ക്കുക. മിന്നിയല്ല ആറെസ്സെസ്സ്. വാസുവും അശോകനുമല്ല.
ആറെസ്സെസ്സ് എന്താണെന്നും പ്രചാരകന് ആരാണെന്നും അറിയാവുന്ന സീപ്പീയെം നേതാക്കളുടെ വംശവും കുറ്റിയറ്റു പോയോ?
ഗോപാലകൃഷ്ണനെയും സോമശേഖരനെയും തിരിച്ചറിയാന്‍ കഴിയുന്ന ഒരു നേതാവ് പോലും ഈ പാര്‍ട്ടിയില്‍ അവശേഷിക്കുന്നില്ലേ???
സാമാന്യ വകതിരിവും തലയില്‍ വെളിച്ചവും ചിന്തയില്‍ ഓളവുമുള്ള ഒരാള്‍ പോലുമില്ലേ ഇന്നീ പാര്‍ട്ടിയില്‍?
കഷ്ടം..!
Discussion about this post